Asianet News MalayalamAsianet News Malayalam

ഇനി ചര്‍മ്മത്തിന്‍റെ ചുളിവുകള്‍ മാറ്റാം

  • എലികളിലാണ് പരീക്ഷണം നടത്തിയത്.
can remove signs of aging
Author
First Published Jul 23, 2018, 9:23 AM IST

പലരുടെയും പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന ചുളിവുകള്‍. പ്രത്യേകിച്ച് പ്രായം കൂടുന്നതുമൂലമുളള ചുളിവുകള്‍.  എന്നാല്‍ ഇനി ഇക്കാരണത്താല്‍ വിഷമിക്കേണ്ട. ചര്‍മത്തിലെ ചുളിവുകള്‍ ഇനി ഇല്ലാതാക്കാം. യുഎസിലെ അലബാമ സർവകലാശാലയിൽ പ്രഫസറായ ഇന്ത്യൻ വംശജൻ കേശവ് സിങ് ഉൾപ്പെട്ട സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍‌. 

എലികളിലാണ് പരീക്ഷണം നടത്തിയത്. ശരീരത്തിലെ മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം താളംതെറ്റുന്ന തരത്തിലുളള സാഹചര്യം സൃഷ്ടിച്ചാണ് എലികളില്‍‌ ഈ പരീക്ഷണം നടത്തിയത്. ആഴ്ചകൾക്കുള്ളിൽ അതിന്റെ തൊലിപ്പുറത്തു ചുളിവുകൾ വീണു; രോമം പൊഴിഞ്ഞു. മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയപ്പോൾ ചർമത്തിലെ ചുളിവുകൾ മാറി; രോമം കിളിർത്തു. 
 

Follow Us:
Download App:
  • android
  • ios