ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കാമോ?

First Published 30, Mar 2018, 6:53 PM IST
dont over heat this food
Highlights
  • എല്ലാത്തരം ഭക്ഷണങ്ങളും ചൂടാക്കി കഴിക്കാവുന്ന ഒന്നാണോ? 

ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തിൽ ചൂടാക്കി കഴിക്കാവുന്ന ഒന്നാണോ? എന്നാല്‍ അല്ല. അത്തരം ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

ചിക്കന്‍ 

ചിക്കന്‍ എല്ലാവരുടെയും പ്രിയ ഭക്ഷണമാണ്. രണ്ടും മൂന്നും ദിവസം വെച്ച് ചിക്കന്‍ ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍  ചിക്കനിൽ അമിതമായ പ്രൊട്ടീന്റെ സാന്നിധ്യം ഉണ്ട്, ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് വഴി ദഹനപ്രശ്നങ്ങളും മറ്റും ഉണ്ടാകും.

ചീര

വലിയ തോതിൽ നൈട്രേറ്റും അയണും അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ഇത് വീണ്ടും ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും അത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

മുട്ട

മുട്ട ഒരിക്കലും വീണ്ടും ചൂടാക്കരുത്. കാരണം മുട്ടയില്‍ കാണുന്ന വലിയ അളവിലുള്ള പ്രോട്ടീന്‍ ഒരിക്കൽ കൂടി ചൂടാക്കുമ്പോള്‍ വിഷകരമായി മാറുന്നു. കൂടാതെ ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യുന്നു.

എണ്ണ

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് എല്ലാരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അത് അപകടമാണ്. ഇത് ക്യാന്‍സറിന് കാരണമാകും. 

ബീറ്റ് റൂട്ട്, ചീര

ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ് റൂട്ട്. ചൂടാക്കുമ്പോള്‍ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറുകയും അത് ശരീരത്തിന് ദോഷം ചെയ്യുകയും. ചീരയും അതുപോലെ തന്നെയാണ്. 

ഉരുളക്കിഴങ്ങ്

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ താപനിലയിൽ കുറയെ നാൾ ഇരിക്കുന്നതും, വീണ്ടും ചൂടാക്കി കഴിക്കുന്നതും ഏറെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്‌ക്ക് ഇത് കാരണമായേക്കാം.

 

loader