Asianet News MalayalamAsianet News Malayalam

താരൻ അകറ്റാൻ സവാള നല്ലതോ?

  • താരൻ അകറ്റാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.
  • താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് സവാള .
Home Remedies for dandruff
Author
First Published Jul 23, 2018, 2:01 PM IST

താരൻ പലർക്കും വലിയ പ്രശ്നമാണ്. താരൻ ഇല്ലാതാക്കാൻ എല്ലാതരത്തിലുള്ള ഷാംബൂകളും അത് പോലെ എണ്ണകളും ഉപയോ​ഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. താരൻ അകറ്റാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. 

1.സവാള ചെറുതായി അരിഞ്ഞശേഷം മികിസിയിലിട്ട് ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് തലയിൽ തേയ്ക്കുക. താരൻ അകറ്റാൻ ഇത് ഏറെ നല്ലതാണ്.

2.താരൻ അകറ്റാൻ ഏറ്റവും നല്ലതാണ് ആര്യവേപ്പ്. കുറച്ച് ആര്യവേപ്പില തിളച്ച വെള്ളത്തിലിട്ട് ചൂടാക്കുക. ശേഷം ആ വെള്ളം തലയിലൊഴിച്ച് നല്ല പോലെ കഴുകുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും.

 3. ടീ ട്രീ ഓയില്‍ താരൻ അകറ്റാൻ ഏറ്റവും നല്ലതാണ്. നാലാഴ്ച്ച തുടര്‍ച്ചയായി ദിവസവും ടീ ട്രീ ഓയില്‍ തലയിൽ പുരട്ടിയാൽ താരൻ മാറാൻ സഹായിക്കും. 

4. കറ്റാർ വാഴയിലെ ജെല്ല് തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. കറ്റാർ വാഴയുടെ ജെല്ല് 15 മിനിറ്റ് തലയിൽ പുരട്ടിയിടുക.ശേഷം ഒരു ഷാംബൂ ഉപയോ​ഗിച്ച് കഴുകി കളയാം. 

5. നാരങ്ങ നീരും താരൻ അകറ്റാൻ ഏറെ നല്ലതാണ്. അൽപം കോട്ടൺ തുണി നാരങ്ങ നീരിൽ മുക്കി തലയിൽ തേയ്ക്കുക. പേൻ ശല്യവും താരൻ അകറ്റാനും ​സഹായിക്കും.

6.വെളിച്ചെണ്ണയും ഒലീവ് ഓയിലും താരനെ പ്രതിരോധിയ്ക്കും. അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. 

7.ഒലീവ് ഓയിലും വെളിച്ചെണ്ണയും ഉപയോഗിച്ച് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.  വെളിച്ചെണ്ണ തനിയേ ചൂടാക്കി തലയില്‍ തേച്ചാലും അത് താരനെ പ്രതിരോധിക്കുന്നു. ഉലുവ താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി വളര്‍ച്ചയേയും കാര്യമായി സഹായിക്കുന്നു. 

8. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി വെള്ളത്തിലിട്ടു വെച്ച് കുതിര്‍ത്ത ശേഷം നന്നായി അരച്ച് ഉള്ളിനീരു കൂടി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് താരനെ പ്രതിരോധിയ്ക്കും. മാത്രമല്ല മുടിക്ക് തിളക്കം നല്‍കാനും മുടിയുടെ ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ് ഉലുവ.


 

Follow Us:
Download App:
  • android
  • ios