ഫ്രിഡ്ജിൽ മീൻ, ഇറച്ചി, മുട്ട എന്നിവ ചില സമയങ്ങളിൽ ചീത്താകാറുണ്ട്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റെഡ് മീറ്റ്‌, പന്നിയിറച്ചി എന്നിവ ഒരു ആഴ്ച്ച വരെ  ഫ്രിഡ്ജില്‍ കേടുപാട് കൂടാതെ സൂക്ഷിക്കാനാകും. പാകം ചെയ്ത ഇറച്ചി 4 ദിവസം വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. 

കോഴിയിറച്ചി 2 ദിവസം വരെ കേടുപാട് കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രോസെന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും. ഫ്രീസു ചെയ്ത റെഡ് മീറ്റ്‌ 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം. റോ പൌള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.  40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയായിരിക്കണം ഊഷ്മാവ്.  കേടുപാട് വന്ന ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യ വിഷബാധയ്ക്കും  മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും.

മീനും ഇറച്ചിയും മാത്രമല്ല മറ്റ് ഭക്ഷണമായാലും നാല് ദിവസത്തില്‍ കൂടുതല്‍ വച്ചിരുന്നു ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങും, ചിലത് അഞ്ചു ദിവസം വരെ കേടാകാതെ ഇരിക്കുകയും ചെയ്യും. പുറത്ത് നിന്നും അകം വ്യക്തമായി കാണാന്‍ കഴിയുന്ന പാത്രങ്ങളില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അതിന്റെ കൂടെ കഴിവതും പ്ലാസ്റ്റിക് പെട്ടികള്‍ ഉപയോഗിക്കാതിരിക്കുക. പരിസ്ഥിതിയോടു ഒട്ടും അടുപ്പം കാണിക്കാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കളില്‍ ആഹാരം സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക.

പഴങ്ങളും പച്ചകറികളും ഒരുമിച്ചു ഒരേ ഫ്രിഡ്ജില്‍ സൂക്ഷിക്കുക ശ്രമകരമാണ്. ഇവ രണ്ടും ഫ്രിഡ്ജിനകത്തെ ശത്രുക്കള്‍ ആണ്. കാരണം ചില പഴങ്ങള്‍ ‘എഥിലിന്‍’ എന്ന ഒരുത്തരം ഗ്യാസ് പുറപ്പെടുവിക്കുകയും, അതു പച്ചക്കറികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പച്ചക്കറികള്‍ ഉള്ളിലും പഴങ്ങള്‍ പുറത്തും വയ്ക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനു നല്ലത്. പച്ചക്കറികള്‍ വയ്ക്കാന്‍ ഒരു പെട്ടി തന്നെ സകല ഫ്രിഡ്ജുകളിലും ഉണ്ട്. വളരെ വിശാലമായി ഒരുപ്പാട് പച്ചക്കറികള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് മിക്ക ഫ്രിഡ്ജുക്കളുടെയും താഴ്ഭാഗം ഉപയോഗിക്കുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തു മുട്ടയാണ്. മുട്ടകള്‍ 34 ആഴ്ച വരെ ഫ്രിഡ്ജില്‍ ഇരിക്കും,പക്ഷെ ദ്രാവക രൂപത്തില്‍ ആണെങ്കില്‍ 34 ദിവസങ്ങള്‍ മാത്രെ ചീത്തയാകാതെ ഇരിക്കു. ഫ്രീസറില്‍ വയ്ക്കുന്ന ആഹാര സാധനങ്ങള്‍ കഴിവതും എയര്‍ റൈറ്റ് പെട്ടികളില്‍ വയ്ക്കുക.തണുപ്പ അതിനെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഇതു സഹായിക്കും.