Asianet News MalayalamAsianet News Malayalam

കരള്‍ രോഗം; ഒഴിവാക്കണം ഈ ഭക്ഷണം

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. 

liver disease and food
Author
THIRUVANANTHAPURAM, First Published Oct 4, 2018, 10:28 PM IST

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍. എന്നാല്‍ കരളിന്‍റെ പ്രവര്‍ത്തനം താളംതെറ്റുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തടസപ്പെടുകയും അനാരോഗ്യം പിടിപെടുകയും ചെയ്യും.

കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കാനിടയാക്കുകയും ചെയ്യും. ചില ഭക്ഷണങ്ങള്‍ കരള്‍ രോഗം വരാന്‍ കാരണം ആകുന്നു.  അത്തരത്തിലുളള ഒരു ഭക്ഷണമാണ് സംസ്കരിച്ച ഇറച്ചി. 

ഇറച്ചി എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാല്‍ ഇറച്ചി അധികം കഴിക്കുന്നത് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്കരിച്ച ഇറച്ചി, റെഡ് മീറ്റ്, ഇവയുടെ അമിതോപയോഗമാണ് കരള്‍ രോഗത്തിന് കാരണമാകുന്നത്. ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വറുത്തതും, ഗ്രില്‍ ചെയ്തതുമായ ഭക്ഷണങ്ങള് ഒഴിവാക്കണം. 
liver disease and food

കരള്‍ രോഗം ഇന്ന് പലരിലും കണ്ടുവരുന്ന ഒരു സാധാരണ രോഗമായി മാറി. അതിനാല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക. കൂടാതെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികില്‍സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും.  

അതേസമയം, കരളിന്‍റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം.. 

നട്സ് 

നട്സ് ധാരാളമായി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ കരളന് ആവശ്യമാണ്. അണ്ടിപ്പരിപ്പും ബദാമും ധാരാളം കഴിക്കാം. 

ഗ്രീന്‍ ടീ 

ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്ന് ജപ്പാനിലെ ഒരു പഠനം പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിടന്‌റുകള്‍ ശരീരത്തിന് മികച്ചതാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ക്യാന്‍സര്‍ തടയാനും ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് നല്ലതാണ്. 

മത്സ്യം 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ മത്സ്യം കഴിക്കുന്നത് കരളിന് നല്ലതാണ്. 


 

Follow Us:
Download App:
  • android
  • ios