ദില്ലി: പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പിഞ്ചുകുഞ്ഞുമായി കളിക്കുന്നതും കൊഞ്ചിക്കുന്നതുമായുള്ള ചിത്രമായിരുന്നു പങ്കുവച്ചത്. കുഞ്ഞ് മടിയില്‍ കിടന്ന് മോദിയെ നോക്കുന്നതും മടിയിലിരുന്ന് ചിരിച്ചുകൊണ്ട് കളിക്കുന്നതുമായ രസകരമായ കാഴ്ച സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നോ എങ്ങനെ പാര്‍ലമെന്‍റില്‍ എത്തിയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോ പ്രധാനമന്ത്രിയുടെ വിശിഷ്ടാതിഥി ആരാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി എംപി സത്യനാരായണ്‍ ജതിയയുടെ കൊച്ചുമകനാണ് പ്രധാനമന്ത്രിയുടെ മടിയില്‍ സ്ഥാനമുറപ്പിച്ച കുട്ടിയെന്നാണ് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരിക്കുന്നത്. സത്യനാരായണും കുടുംബവും ഒപ്പം നില്‍ക്കുന്ന ചിത്രവും എഎന്‍ഐ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള എംപിയാണ് സത്യനാരായണ്‍.