Asianet News MalayalamAsianet News Malayalam

ലൈംഗിക സ്വത്വം നിർണ്ണയിക്കുന്ന കോശഘടനകങ്ങളെ കുറിച്ചുള്ള പഠനം അമേരിക്കൻ ഫിസിയോളജിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ചു

നിരന്തരം വികാസത്തിനും പരിണാമത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളുടെ ലൈംഗിക  പ്രകൃതമാണ് അവയുടെ അതിജീവനത്തിനും ഭൂമിയിലെ ജൈവ വൈവിധ്യത്തിനും അടിസ്ഥാനം. കോശങ്ങളിലെ ജനിതകഘടന അനുസരിച്ച്  ഒരു ജീവി സ്വയം ആണോ പെണ്ണോ എന്ന് തിരിച്ചറിയുന്നതാണ് ജീവിയുടെയും വംശത്തിന്റേയും പ്രത്യുത്പ്പാദന വ്യവസ്ഥയുടെ വിജയത്തിന് ആധാരം.

Scientists from India and Japan unravels how life sustain on planet
Author
Kochi, First Published Jan 26, 2022, 11:10 PM IST

ജീവജാലങ്ങളിലെ ലൈംഗിക സ്വത്വം നിർണ്ണയിക്കുന്ന കോശാന്തര ജനിതക ഘടകങ്ങളെക്കുറിച്ചുള്ള പഠന പ്രബന്ധങ്ങൾക്ക് ജപ്പാൻ-ഇന്ത്യ സംയുക്ത സംഘം തയ്യാറാക്കിയ റിവ്യൂ ലോക പ്രശസ്ത സയന്റിഫിക് ജേർണലായ അമേരിക്കൻ ഫിസിയോളജിക്കൽ സൊസൈറ്റിയിൽ ഇടം നേടി. അമൃത വിശ്വ വിദ്യാ പീഠം സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് മോളിക്യൂലർ മെഡിസിൻ വിഭാഗത്തിലെ റീപ്രൊഡക്ടിവ് ആൻഡ് ഡെവലപ്‌മെന്റൽ വിഭാഗം മേധാവി ഡോ. ബിന്ദു പോൾ പ്രശാന്ത്, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് ബിയോളജിയിലെ റീപ്രൊഡക്ടിവ് ലബോറട്ടറിയിലെ ഡോ. യോഷിസാക നാഗാഹാമ, ജപ്പാൻ എഹിമേ യൂണിവേഴ്സിറ്റിയുടെ സൗത്ത് എഹിമേ റിസർച് സെന്ററിലെ ഡോ. തപസ് ചക്രവർത്തി, ജപ്പാൻ കൈഷു യൂണിവേഴ്സിറ്റി മറൈൻ ബയോളജി ലബോറട്ടറിയിലെ ഡോ. കോഹെയ്‌ ഒഹ്ത, ജപ്പാൻ റൂക്യൂസ് യൂണിവേഴ്സിറ്റി ട്രോപ്പിക്കൽ ബയോ റിസർച് സെന്ററിലെ ഡോ. മസാരു നകാമുറ എന്നിവർ ചേർന്നാണ് റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക സ്വത്വത്തെക്കുറിച്ചുള്ള ലോകമെമ്പാടുമായി പ്രസിദ്ധീകരിച്ച 550 പഠനങ്ങളാണ് ഗവേഷക സംഘം അവലോകനം ചെയ്തത്.

Scientists from India and Japan unravels how life sustain on planet

നിരന്തരം വികാസത്തിനും പരിണാമത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളുടെ ലൈംഗിക  പ്രകൃതമാണ് അവയുടെ അതിജീവനത്തിനും ഭൂമിയിലെ ജൈവ വൈവിധ്യത്തിനും അടിസ്ഥാനം. ഒരു ജീവിയും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള പ്രവർത്തന പ്രതിപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ലൈംഗിക സ്വത്വം നിർണ്ണയിക്കപ്പെടുന്നത്. കോശങ്ങളിലെ ജനിതകഘടന അനുസരിച്ച്  ഒരു ജീവി സ്വയം ആണോ പെണ്ണോ എന്ന് തിരിച്ചറിയുന്നതാണ് ആ ജീവിയുടെയും ആ വംശത്തിന്റേയും പ്രത്യുത്പ്പാദന വ്യവസ്ഥയുടെ വിജയത്തിന് ആധാരം. ഈ മൂന്ന് പ്രധാന കണ്ടെത്തലുകളാണ് റിവ്യൂവിലൂടെ പഠന സംഘം മുന്നോട്ടു വയ്ക്കുന്നത്.

ജീവജാലങ്ങളിൽ ആലൈംഗികമായും ലൈംഗികമായുമുള്ള പ്രത്യുത്പ്പാദന പ്രക്രിയകളിൽ മാറ്റങ്ങളോടു കൂടിയ പുതിയ തലമുറയെ ഉത്പ്പാദിപ്പിക്കുന്ന ലൈംഗിക പ്രത്യുത്പ്പാദനത്തിനു പിന്നിലെ കോശഘടനയെക്കുറിച്ചും ജീവശാസ്ത്ര നിയമങ്ങളെക്കുറിച്ചുമുള്ള പഠനം ഇന്ന് ലോകമെമ്പാടുമുള്ള ജൈവശാസ്ത്ര പഠനത്തിലെ ഒരു മുഖ്യ വിഷയമാണ്. ആയതിലേക്ക് നിർണ്ണായകമായ ഉൾക്കാഴ്ചകൾ പകരുന്ന നിരീക്ഷണങ്ങളാണ് ഈ റിവ്യൂ മുന്നോട്ടു വയ്ക്കുന്നത്.

Follow Us:
Download App:
  • android
  • ios