മാതാപിതാക്കളുടെ സ്നേഹവും കരുതലും ആഗ്രഹിക്കാത്ത മക്കള്‍ ഉണ്ടാവില്ല. അവരില്‍ നിന്നും മാറി വേറെ വീട്ടിലോ ഹോസ്റ്റലിലോ ആണ് താമസിക്കുന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവരുടെ കരുതലിനെക്കുറിച്ച് നാം ഇടക്കിടക്ക് ഓര്‍ക്കുകയും ചെയ്യും. 

അത്തരത്തില്‍ അമ്മയെക്കുറിച്ച് ഒരു ഇന്തോ -കനേഡിയന്‍ യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശ്രുതി എന്ന പെണ്‍കുട്ടിയാണ് ട്വിറ്ററില്‍ കുറിപ്പ് പങ്കു വെച്ചത്. വിദേശത്ത് താമസിക്കുന്ന മകള്‍ക്ക് വീടൊരുക്കുന്നതിനെക്കുറിച്ചും വീട്ടിലെ ഒരോ നിത്യോപയോഗ സാധനങ്ങളെവിടെയാണെന്നതിനെക്കുറിച്ചും കുറിപ്പെഴുതി നല്‍കിയിരിക്കുകയാണ് ശ്രുതിയുടെ അമ്മ. 

'അമ്മ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി. അവര്‍ ഈ ലിസ്റ്റ് എന്‍റെ വീട്ടിലെ ഫ്രിജിന് മുകളില്‍ വെച്ചാണ് മടങ്ങിയതെന്നായിരുന്നു ശ്രുതി ട്വിറ്റില്‍ പങ്കു വെച്ചത്. അതിനൊപ്പം അമ്മ സ്വന്തം കൈപ്പടയിലെഴുതി തയ്യാറാക്കിയ ലിസ്റ്റും പങ്കു വെച്ചിട്ടുണ്ട്'. അമ്മയുടെ സ്നേഹം മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതോടെ നിരവധിപ്പേരാണ് ഇതേറ്റെടുത്തിരിക്കുന്നത്.