Asianet News MalayalamAsianet News Malayalam

ദിവസവും വെറും വയറ്റിൽ മൂത്രം കുടിച്ചു; മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒൻപത് കിലോ കുറഞ്ഞു

തടി കുറയ്ക്കാൻ മിക്കവരും ചെയ്യുന്നത് ഡയറ്റ് അല്ലെങ്കിൽ വ്യായാമം.എന്നാൽ മൂത്രം കുടിച്ച് തടി കുറച്ച സംഭവം ആരെങ്കിലും കേട്ടിട്ടുണ്ടോ. അതേ, നാൽപത്തി ആറു വയസുകാരിയായ ലീഹ് സാംപ്സൺ എന്ന യുവതിയാണ് തടി കുറയ്ക്കാൻ ദിവസവും വെറും വയറ്റിൽ മൂത്രം കുടിച്ചത്. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒൻപത് കിലോയാണ് ഭാരം കുറഞ്ഞത്. 

Woman Drinks Her Urine Every Day And Claims She Lost Weight
Author
Trivandrum, First Published Sep 21, 2018, 7:13 PM IST

തടി കുറയ്ക്കാൻ മിക്കവരും ചെയ്യുന്നത് ഡയറ്റ് അല്ലെങ്കിൽ വ്യായാമം. എന്നാൽ ഇതെല്ലാം ചെയ്തിട്ടും തടി കുറയാത്തവരുണ്ട്. നാൽപത്തി ആറു വയസുകാരിയായ ലീഹ് സാംപ്സൺ എന്ന യുവതി തടി കുറയ്ക്കാൻ സ്വന്തം മൂത്രം കുടിച്ചു. ലീഹ് ദിവസവും രാവിലെ വെറും വയറ്റിൽ അര​ഗ്ലാസ് മൂത്രമാണ് കുടിച്ചിരുന്നത്. ഒൻപത് കിലോയാണ് മൂന്ന് മാസം കൊണ്ട് ലീഹ് കുറച്ചത്. അര​ഗ്ലാസ് മൂത്രമാണ് ദിവസവും വെറും വയറ്റിൽ കുടിച്ചിരുന്നത്. ആദ്യമൊക്കെ കുടിക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടായിരുന്നു.പക്ഷേ പിന്നീടത് ശീലമായി.മൂന്ന് മാസം കഴിഞ്ഞപ്പോൾ നല്ല മാറ്റമാണ് ഉണ്ടായതെന്ന് ലീഹ് പറയുന്നു.

Woman Drinks Her Urine Every Day And Claims She Lost Weight 

മൂത്രം കുടിക്കാറുണ്ടായിരുന്നപ്പോൾ മറ്റ് ഡയറ്റൊന്നും നോക്കിയിരുന്നില്ല. പന്നിയിറച്ചി, കോഴിയിറച്ചി എന്നിവയെല്ലാം ധാരാളം കഴിക്കുമായിരുന്നുവെന്ന് ലീഹ് പറഞ്ഞു. ലീഹ് ഇപ്പോൾ യൂറിൻ തെറാപ്പി എന്നാണ് ഇതിന് നൽകിയ പേര്. ലീഹ് തന്റെ മൂത്രം കുടിക്കാൻ മാത്രമല്ല മറിച്ച് മറ്റ് മരുന്നുകളുടെ കൂടെയും കോസ്മറ്റിക്കിന്റെ കൂടെയും മൂത്രം ഉപയോ​ഗിച്ച് വരുന്നു. തടി ഉണ്ടായിരുന്നപ്പോൾ എപ്പോഴും ക്ഷീണം അനുഭവപ്പെടുമായിരുന്നുവെന്നും മറ്റ് അസുഖങ്ങൾ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നുവെന്നും ലീഹ് പറയുന്നു.

Woman Drinks Her Urine Every Day And Claims She Lost Weight

 കെെകളും കാലുകളും എപ്പോഴും മരവിച്ചത് പോലെ തോന്നാറുണ്ടായിരുന്നുവെന്നും ലീഹ് പറഞ്ഞു.തടി കുറച്ചപ്പോൾ തനിക്ക് ആത്മവിശ്വാസം വന്നുവെന്നും അവർ പറഞ്ഞു. പല്ല് വൃത്തിയാക്കാനും കണ്ണുകൾ കഴുകാനും മൂത്രം ഉപയോ​ഗിക്കാറുണ്ടെന്നും അവർ പറയുന്നു. മൂത്രം ആരോ​ഗ്യത്തിന് ഏറ്റവും നല്ലതെന്നാണ് ലീഹ് പറയുന്നത്. മൂത്രം കുടിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ദ്ധർ പറയുന്നു.മൂത്രം കുടിച്ചാൽ വൃക്കകൾക്ക് തകരാർ വരാൻ സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ദ്ധർ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios