Asianet News MalayalamAsianet News Malayalam

സിന്ദൂരം അണിയുന്നവര്‍ കരുതിയിരിക്കുക; പഠനം പറയുന്നത് ഇങ്ങനെ

സിന്ദൂരത്തിന്​ കടും ചുവപ്പ്​ നിറം ലഭിക്കാൻ ചില ഉൽപ്പാദകർ ​ലെഡ്​ ടെട്രോക്​സൈഡ്​ കലർത്തുന്നതായാണ്​ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്​സിയിൽ 118 സിന്ദൂർ സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേഷ്യയിൽ നിന്നുള്ളതായിരുന്നു. 

'Sindoor' used in Hindu ceremonies could have unsafe lead levels
Author
New Jersey, First Published Jan 23, 2020, 11:52 AM IST

വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ സിന്ദൂരം അണിയുന്നവർക്ക് മുന്നറിയിപ്പുമായി പഠനം.ഇന്ത്യയിലും അ​മേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഈയത്തി​ൻ്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ്​ കണ്ടെത്തൽ.

സിന്ദൂരത്തിന്​ കടും ചുവപ്പ്​ നിറം ലഭിക്കാൻ ചില ഉൽപ്പാദകർ ​ലെഡ്​ ടെട്രോക്​സൈഡ്​ കലർത്തുന്നതായാണ്​ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്​സിയിൽ 118 സിന്ദൂർ സാമ്പിളുകൾ പരിശോധിച്ചതിൽ 95 എണ്ണവും ദക്ഷിണേഷ്യയിൽ നിന്നുള്ളതായിരുന്നു. 

23 എണ്ണം മുംബൈയിലെയും ഡൽഹിയിലെയും കടകളിൽ നിന്ന്​ ശേഖരിച്ചവയും. പരിശോധിച്ച 80 ശതമാനത്തിലും അപകടകരമായ അളവിൽ ഈയം അടങ്ങിയതായാണ്​ കണ്ടെത്തിയത്​. അമേരിക്കൻ ഫുഡ്​ ആൻ്റ്​ ഡ്രഗ്​ അഡ്​മിനിസ്​​ ട്രഷറർ അനുവദിച്ചതിൻ്റെ മൂന്നിരിട്ടിയോളം അധികമാണ്​ പലതിലും ഈയത്തി​ൻ്റെ സാന്നിധ്യം.

​ഈയത്തിൻ്റെ അംശം അടങ്ങിയ വസ്​തു വയറ്റിൽ എത്തുന്നതോ ശ്വസിക്കുന്നതോ അപടകരമാണെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ ന്യൂജെഴ്​സിയിലെ റൂട്​ജെഴ്​സ്​ സ്​കൂൾ ഓഫ്​ പബ്ലിക്​ ഹെൽത്തിലെ ഡോ. ഡെറിക്​ ഷെൻഡൽ പറയുന്നത്. അമേരിക്കയിലെ 83 ശതമാനം സാമ്പിളുകളിലും ഇന്ത്യയിൽ നിന്നുള്ള 78 ശതമാനത്തിലും സിന്ദൂരത്തിൽ ചുരുങ്ങിയത്​ ഒരു മൈക്രോഗ്രാം ഈയം അടങ്ങിയതായി കണ്ടെത്തുകയും ചെയ്തു.

ആറ്​ വയസിന്​ താഴെയുള്ള കുട്ടികളിൽ ഈയത്തി​ൻ്റെ സാമിപ്യം ഗുരുതര ആരോഗ്യപ്രശ്​നങ്ങൾക്ക്​ ഇടയാക്കുമെന്ന്​ ഷെൻഡൽ പറയുന്നു. രക്​തത്തിൽ ഊയത്തി​ൻ്റെ നേരിയ അംശത്തി​ൻ്റെ സാന്നിധ്യമുണ്ടായാൽ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്​, പഠന മികവ്​ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന്​ അമേരിക്കയിലെ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ മുന്നറിയിപ്പ്​ നൽകുന്നു. അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios