മലയാള ചലച്ചിത്ര നടി വിഷ്ണുപ്രിയ പിള്ള  വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് ഇന്നായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ വിഷ്ണുപ്രിയ തന്നെ പങ്കുവെയ്ക്കുകയായിരുന്നു.

 

 

 
 
 
 
 
 
 
 
 
 
 
 
 

Miss to Mrs Vinay❤️

A post shared by VISHNUPRIYA (@vishnupriyapillai) on Jun 20, 2019 at 4:16am PDT

 
 
 
 
 
 
 
 
 
 
 
 
 

A new chapter begins🥰❤️

A post shared by VISHNUPRIYA (@vishnupriyapillai) on Jun 20, 2019 at 4:51am PDT

 
 
 
 
 
 
 
 
 
 
 
 
 

👰🏻

A post shared by VISHNUPRIYA (@vishnupriyapillai) on Jun 20, 2019 at 4:57am PDT

ദിവസങ്ങള്‍ക്ക് മുന്‍പേ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Thank u for this lovely attire @maria.tiya.maria👗 my day was made receiving a lot of compliments on the saree🥰♥️

A post shared by VISHNUPRIYA (@vishnupriyapillai) on Jun 18, 2019 at 10:32pm PDT

 അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി ആളുകള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. നടിമാരായ ഭാമ, സരയു, ശ്രുതി ലക്ഷ്മി, എന്നിവരെല്ലാം വിവാഹത്തിനെത്തിയിരുന്നു. 29 ന് തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹ വിരുന്നും നടക്കും.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.