Asianet News MalayalamAsianet News Malayalam

രാവിലെ എഴുന്നേറ്റാലുടന്‍ ആലിയ ഭട്ട് കുടിക്കുന്നത് ഇതാണ്; വീഡിയോ

ഏറെ ആരാധകരുളള ആലിയ എപ്പോഴും വാര്‍ത്താകോളങ്ങളില്‍ ഇടം നോടാറുണ്ട്. ഫാഷന്‍റെ കാര്യത്തിലും  ഫിറ്റ്നസിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് 26കാരിയായ ആലിയ. 

Alia Bhatt s morning drink
Author
Thiruvananthapuram, First Published Aug 3, 2019, 3:59 PM IST

ബോളിവുഡിലെ 'ഹോട്ട് ആന്‍റ് ക്യൂട്ട്' നടിയാണ് ആലിയ ഭട്ട്. 2012ല്‍ കരൺജോഹർ സംവിധാനം ചെയ്ത 'സ്റ്റുഡന്‍റ് ഓഫ് ദ ഇയർ' എന്ന സിനിമയിലാണ്  ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഏറെ ആരാധകരുളള ആലിയ എപ്പോഴും വാര്‍ത്താകോളങ്ങളില്‍ ഇടം നോടാറുണ്ട്. ഫാഷന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് 26കാരിയായ ആലിയ. 

ഊട്ടിയില്‍ നടക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ താരം എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്‍റെ പ്രഭാതകര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്നാണ് വീഡിയോയിലൂടെ ആലിയ പറയുന്നത്. 

മുന്‍പ് രാവിലെ എഴുന്നേറ്റാലുടന്‍ കോഫി കുടിക്കുന്ന ശീലമുണ്ടായിരുന്നു എന്നും പിന്നീട് ആ ശീലം ഉപേക്ഷിച്ചുവെന്നും ആലിയ പറയുന്നു. ഇപ്പോള്‍ രാവിലെ എഴുന്നേറ്റാലുടന്‍ നാരങ്ങ ഇട്ട ചൂട് വെള്ളമാണ് കുടിക്കുന്നത് എന്നും ആലിയ വീഡിയോയിലൂടെ പറഞ്ഞു. രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും നല്ലതാണ്.  

വീഡിയോ
 

Follow Us:
Download App:
  • android
  • ios