ഗ്രീൻ ടീ കുടിക്കാന്‍ ഇഷ്ടമാണോ? സാധാരണയായി അമിത വണ്ണം കുറയ്ക്കാനായി ആളുകള്‍ ഗ്രീന്‍ ടീ കുടിക്കാറുണ്ട്. എന്നാല്‍ അതുമാത്രമല്ല, മറ്റ് ചില ഗുണങ്ങളുമുള്ളതാണ് ഗ്രീന്‍ ടീ. ചര്‍മ്മ സംരക്ഷണച്ചിന് ഗ്രീൻ ടീ മികച്ചതാണ്.  

ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കും. കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും ഇത് സഹായിക്കും. 

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഗ്രീൻ ടീ ഫേസ് ബാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഗ്രീൻ ടീ പൊടിച്ചതിലേക്ക് രണ്ട് നുള്ള് മഞ്ഞൾ ചേർക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വെള്ളക്കടല പൊടിച്ചത് കൂടി ചേർക്കാം. ശേഷം കുറച്ച് വെള്ളം ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

അതുപോലെ തന്നെ, ഒരു ടീസ്പൂണ്‍ ഗ്രീൻ ടീ പൊടിച്ചതും ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ തേനും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കുരുക്കള്‍ മാറാന്‍ സഹായിക്കും. ഗ്രീന്‍ടീ പൊടിച്ചതിനോടൊപ്പം തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

 

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റുവാനുള്ള പ്രകൃതിദത്തമായ പരിഹാരം കൂടിയാണ് ഗ്രീൻ ടീ. ഇതിനായി ഗ്രീൻ ടീ ബാഗുകൾ ഉപയോഗിക്കാവുന്നതാണ്. തണുത്ത ഗ്രീൻ ടീ ബാഗുകൾ എന്നും രാത്രി രണ്ട് കണ്ണുകളിലും കുറച്ച് സമയം വയ്ക്കുക. ഇത് പതിവായി ചെയ്യുന്നത് കറുത്തപാടുകള്‍ അകറ്റാന്‍ സഹായിക്കും. 

Also Read: വരണ്ട ചര്‍മ്മമാണോ? പരിഹാരം തലേന്നത്തെ ചപ്പാത്തിയിലുണ്ട് !