Asianet News MalayalamAsianet News Malayalam

വേനല്‍ക്കാലത്ത് ചർമ്മം തിളങ്ങാന്‍ ഇവ കഴിക്കാം

ഓരോചർമ്മത്തിനും ഒരു കഥ പറയാനുണ്ടാകും. പുറത്തെ ആവരണം അകത്തെ യാഥാർഥ്യം പ്രതിഫലിപ്പിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്​. വേനല്‍ക്കാലത്ത് ചര്‍മസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. 

cooling foods that will help you fight all your summer skin
Author
Thiruvananthapuram, First Published May 15, 2019, 3:53 PM IST

ഓരോചർമ്മത്തിനും ഒരു കഥ പറയാനുണ്ടാകും. പുറത്തെ ആവരണം അകത്തെ യാഥാർഥ്യം പ്രതിഫലിപ്പിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമ്മസംരക്ഷണത്തിൽ പ്രധാനമാണ്​. അതുപോലെ തന്നെ കാലവസ്ഥയും പ്രധാനമാണ്. വേനല്‍ക്കാലത്ത് ചര്‍മ്മസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം.  

cooling foods that will help you fight all your summer skin

1.ഓട്​സ്​

എല്ലാ തരം ചർമ്മങ്ങളിലും സൗന്ദര്യവർധക വസ്​തുവായി മാറാൻ  ഓട്​സിന്​ കഴിയും. ഓട്സ് കഴിക്കുന്നതും മുഖത്ത് ഇടുന്നതും നല്ലതാണ്. ഓട്​സ്​ ചർമ്മത്തി​ന്‍റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്​. തേനുമായോ ബദാം പാലുമായോ ചേർത്തും ഓട്​സ്​ സൗന്ദര്യവർധനവിനായി ഉപയോഗിക്കാറുണ്ട്​. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.   

2. ഗ്രീൻ ടീ

ഗ്രീൻ ടീ ഔഷധ ഗുണമുള്ള ചായ ഇനമാണ്​. ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് നല്ലതാണ്. മുഖത്ത്​ വെയിലേറ്റ്​ വീഴുന്ന കറുത്ത പാടുകൾ കുറക്കാനും അൾട്രാവയലറ്റ്​ കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറക്കാനും തണുത്ത ഗ്രീൻ ടീ ബാഗ്​ ഉപയോഗിക്കുന്നു. ടീ ബാഗ്​ 30 മിനിറ്റ്​ ഫ്രഡ്​ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കാം. ഇവയിലെ വിറ്റാമിൻ സാന്നിധ്യം കണ്ണിലെ നീർക്കെട്ട്​ കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും. 

3. ആപ്പിൾ വിനാഗിരി

ആപ്പിളിൽ നിന്ന്​ വേർതിരിച്ചെടുക്കുന്ന വിനാഗിരി മുഖത്തെ നിർജീവ കോശങ്ങളെ നീക്കാനും തിളക്കം നൽകാനും സഹായിക്കും. ഒരു ടേബിൾ സ്​പൂൺ ആപ്പിൾ വിനാഗിരി രണ്ട്​ കപ്പ്​ വെള്ളത്തിൽ കലർത്തിയ ശേഷം ഫ്രിഡ്​ജിൽ സൂക്ഷിക്കുക. എല്ലാദിവസവും രാത്രി രണ്ടോ മൂന്നോ തുള്ളി ഉറങ്ങുന്നതിന്​ മുമ്പായി മുഖത്ത്​ പ്രയോഗിക്കുക. 

4. അക്കയ്​ബറി പഴം

ആന്‍റി ഓക്​സിഡന്‍റ്​  ഘടകങ്ങളും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിവുള്ള പദാർഥങ്ങളുടെ സാന്നിധ്യവും മുഖത്തിന്​ സംരക്ഷണ കവചം ഒരുക്കുന്നു. സ്​ട്രോബറിയും അക്കയ്​ബറിയും ചേർത്തുള്ള മിശ്രിതം മുഖത്ത്​ പ്രയോഗിച്ചാൽ മികച്ച ഫലമുണ്ടാകും.  

 

Follow Us:
Download App:
  • android
  • ios