Asianet News MalayalamAsianet News Malayalam

പ്രഭാഷണത്തിനിടെ 'കോണ്ടം' കൊഴിഞ്ഞുവീണു;പ്രഭാഷകന് ബസിനകത്ത് ക്രൂരമര്‍ദ്ദനം

തിരക്കുള്ള നഗരത്തിലോടുന്ന പബ്ലിക് ബസില്‍ വച്ചാണത്രേ സംഭവം നടന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേര്‍ന്നുകൊണ്ട് ബസില്‍ കയറിയ പ്രഭാഷകന്‍ തുടര്‍ന്ന് ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇതിനിടെ യാത്രക്കാരില്‍ ചിലര്‍ ഇയാള്‍ക്ക് പണം നല്‍കി

crowd beaten  preacher after condoms fall from bible
Author
Anambra State, First Published Jan 20, 2020, 11:31 PM IST

ബസുകളില്‍ കയറി, യാത്രക്കാരോട് ദൈവീക പ്രഭാഷണം നടത്തുന്നതിനിടെ 'കോണ്ടം' കൊഴിഞ്ഞുവീണതിനെ തുടര്‍ന്ന് പ്രഭാഷകനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. തെക്കുപടിഞ്ഞാന്‍ നൈജീരിയയിലെ അനാംബ്ര എന്ന സ്ഥലത്താണ് സംഭവം നടന്നത്.

നൈജീരിയയില്‍ നിന്നുള്ള 'നൈജ ന്യൂസ്' എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടത്. ഒരു ദൃക്‌സാക്ഷിയുടെ വിവരണവും 'നൈജ ന്യൂസ്' തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തിരക്കുള്ള നഗരത്തിലോടുന്ന പബ്ലിക് ബസില്‍ വച്ചാണത്രേ സംഭവം നടന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയും ദൈവാനുഗ്രഹവും നേര്‍ന്നുകൊണ്ട് ബസില്‍ കയറിയ പ്രഭാഷകന്‍ തുടര്‍ന്ന് ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇതിനിടെ യാത്രക്കാരില്‍ ചിലര്‍ ഇയാള്‍ക്ക് പണം നല്‍കി.

അവരുടെ അടുത്തെത്തി, കയ്യിലിരുന്ന ബൈബിള്‍ തുറന്നതോടെ അതിനകത്ത് നിന്ന് മൂന്ന് കോണ്ടം താഴേക്ക് വീഴുകയായിരുന്നുവത്രേ. ഇത് കണ്ടതോടെ യാത്രക്കാര്‍ രോഷാകുലരാവുകയും പ്രഭാഷകനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റയാളുടെ ചിത്രവും 'നൈജ ന്യൂസ്' പുറത്തുവിട്ടിട്ടുണ്ട്.

ദൈവീക പ്രഭാഷണം എന്ന പേരില്‍ നിരവധി പേര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും, യഥാര്‍ത്ഥത്തില്‍ ദൈവമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന പ്രഭാഷകര്‍ ഭിക്ഷാടനത്തിന് ഇറങ്ങില്ലെന്നും യാത്രക്കാര്‍ അഭിപ്രായപ്പെട്ടതായും ദൃക്‌സാക്ഷിയുടെ വിവരണങ്ങളിലുണ്ട്. എന്തായാലും പ്രഭാഷകനെ മര്‍ദ്ദിച്ചവരില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് പുതിയ വിവരം. സംഭവത്തില്‍ നൈജീരിയ പൊലീസ് ഫോഴ്‌സിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios