Asianet News MalayalamAsianet News Malayalam

കാൽപാടുകൾ കണ്ട് പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ച് ​ഗ്രാമവാസികൾ; കണ്ടത് 'മീൻപിടിയൻ പൂച്ച'യെ...

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ് ഈ പൂച്ച. വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന മൃ​ഗങ്ങളെയാണ് റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 

fishing cat found at bengal local panic
Author
West Bengal, First Published Jan 21, 2020, 3:32 PM IST

പശ്ചിമബം​ഗാൾ:  മീൻപിടിയൻ പൂച്ച (ഫിഷിം​ഗ് ക്യാറ്റ്) എന്ന് അറിയപ്പെടുന്ന ഒരിനം കാട്ടുപൂച്ച നടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട് പുള്ളിപ്പുലിയുടേതെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായി ഹൂ​ഗ്ലി ജില്ലയിലെ പട്ടണമായ കൊന്ന​ഗർ നിവാസികൾ. കൊൽക്കത്തയിൽ നിന്നും 25 കിലോമീറ്റർ ദൂരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

ജനുവരി ആദ്യവാരത്തിൽ ബൻകുര, ഝാർ​ഗ്രാം ജില്ലകളിൽ പെൺകടുവയുെടെയും കുട്ടികളുടെയും കാൽപാടുകൾ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രദേശവാസികൾ പരിഭ്രാന്തരാകാൻ കാരണം.  കൊന്നഗറിലെ കാനൈഗ്രാമിലെ ഒരു വീട്ടിൽ സ്ഥാപിച്ച ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ക്യാമറയിലാണ് പശ്ചിമബം​ഗാളിന്റെ സംസ്ഥാന മൃ​ഗമായ മീൻപിടിയൻ പൂച്ച നടന്നു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പതിഞ്ഞത്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ് ഈ പൂച്ച. വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന മൃ​ഗങ്ങളെയാണ് റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. പൂച്ചയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഡങ്കുനി തണ്ണീർത്തടങ്ങൾ ഒരു മീൻപിടിയൻ പൂച്ചകളുടെ ആവാസ കേന്ദ്രമാണ്. “കാൽപാടുകൾ വിശദമായി പരിശോധിച്ചു. ഇത് ഒരു മീൻപിടിയൻ പൂച്ചയുടെ കാൽപാടുകളാണ്, പുള്ളിപ്പുലിയുടേതല്ല.  ഈ പൂച്ചകൾ മനുഷ്യരെ ഉപദ്രവിക്കുകയില്ല ” - പശ്ചിമ ബംഗാളിലെ വന്യജീവി വാർഡൻ രവി കാന്ത് സിൻഹ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പക്ഷികളുടെയും നായ്ക്കളുടെയും പൂച്ചകളുടെയും ശവങ്ങളുടെ ഭാഗങ്ങൾ കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തി. രാത്രിയിൽ വനത്തിന്റെ ഭാ​ഗത്ത് നിന്ന് ഉച്ചത്തിലുള്ള അലർച്ചകൾ കേൾക്കാമെന്ന് സമീപഗ്രാമങ്ങളിലെ ചിലരും പറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചതിന് ശേഷം ഇവിടെ കണ്ടത് ഫിഷിം​ഗ് ക്യാറ്റ് അഥവാ മീൻപിടിയൻ പൂച്ചയാണെന്ന് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios