Asianet News MalayalamAsianet News Malayalam

ഒറ്റ പൈസ വേണ്ട; ഈ വീട് സൗജന്യമായി നേടാം

നിലവില്‍ റിയല്‍ എസ്റ്റേറ്റ്‌ ഉടമയില്‍ നിന്നും സ്ഥലത്തിന്‍റെ  പേരില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനാല്‍ വീട് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു 
ബാര്‍ബ് കൊച്ച്ലിന്‍. 

Free Victorian Style House Available in Midwest
Author
USA, First Published May 25, 2019, 11:23 AM IST

മിനിസോട്ട: ബാര്‍ബ് കൊച്ച്ലിന്‍ എന്ന സ്ത്രീ പറയുകയാണ് ഈ വീട് നിങ്ങള്‍ സൗജന്യമായി എടുത്തോളൂ. അമേരിക്കയിലെ മിനിസോട്ടയ്ക്ക് സമീപം ജോര്‍ദാന്‍ പ്രദേശത്തെ വനിതാ മേയര്‍ ആയിരുന്നു ബാർബി.  കഴിഞ്ഞ ഇരുപതുവര്‍ഷമായി ആരും താമസിക്കാതെ നശിച്ചു കിടക്കുന്ന പരുവത്തിലാണ് ഈ വീട്.  ജോർദാൻ കൗണ്ടിയിലുള്ള ഈ വീട് 2011 ലാണ് ബാർബിനു അവരുടെ അമ്മൂമ്മയിൽ നിന്നും ലഭിക്കുന്നത്. സ്ഥിതി ചെയ്യുന്നത് മാറ്റാന്‍ സാധിക്കുന്ന വീടാണിത്. 2002 ലാണ് ഈ വീട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.

നിലവില്‍ റിയല്‍ എസ്റ്റേറ്റ്‌ ഉടമയില്‍ നിന്നും സ്ഥലത്തിന്‍റെ  പേരില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനാല്‍ വീട് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു 
ബാര്‍ബ് കൊച്ച്ലിന്‍. എന്നാല്‍ വീട് വാങ്ങുവാന്‍ എത്തുന്നവരോട് സ്ഥലം ഉടമ പറയുന്നത് ഇതാണ്  90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണമത്രേ. ഇതോടെ വാങ്ങുവാന്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതായതോടെ. ഫ്രീയായി വീട് എടുത്തുകൊണ്ടു പൊയ്ക്കോള്ളാനാണ് ബാര്‍ബ് കൊച്ച്ലിന്‍ പറയുന്നത്.  

ആര് വാങ്ങിയാലും ഇല്ലെങ്കിലും ഈ വീട് മൂന്നുമാസത്തിനകം ഇവിടെ നിന്നും നീക്കം ചെയ്യാനാണ് ഇപ്പോള്‍ ഉത്തരവ്. ഇനി ആരെങ്കിലും ഫ്രീയായി വാങ്ങാന്‍ വന്നാല്‍ ഇത് നീക്കം ചെയ്തു മറ്റൊരിടത്ത് എത്തിക്കാന്‍ തന്നെ 20,000 ഡോളര്‍ കുറഞ്ഞത്‌ ചെലവാകുമെന്നാണ് വീട് വില്‍പനയ്ക്കായി കൊടുത്ത പരസ്യത്തില്‍ തന്നെ പറയുന്നത്. 50,000 ഡോളര്‍ ആണ് വീടിന് ബാര്‍ബ് അവകാശപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios