Asianet News MalayalamAsianet News Malayalam

വീട്ടിൽ സോക്സ് ഉണ്ടോ; നിമിഷങ്ങൾ കൊണ്ട് മാസ്ക് ഉണ്ടാക്കാം

വീട്ടിൽ തന്നെ ഗുണനിലവാരമുള്ള മാസ്കുകൾ എളുപ്പം തയ്യാറാക്കാം. എങ്ങനെയാണെന്നല്ലോ...?

Have socks at home mask can be made in seconds
Author
Trivandrum, First Published Apr 9, 2020, 3:00 PM IST

കൊവിഡ് വ്യാപനത്തിൽ നിന്ന് രക്ഷനേടാൻ നിർബന്ധമായും ഉപയോ​ഗിക്കേണ്ട ഒന്നാണ് മാസ്ക്. പലയിടങ്ങളിലും മാസ്കിന് കടുത്ത ക്ഷമമാണ്. മാസ്ക് കിട്ടാതായതോടെ ചിലർ മാസ്കിന് പകരം ഉപയോ​ഗിക്കുന്നത് തൂവാലയാണ്. മാസ്കിന് വേണ്ടി ഇനി നെട്ടോട്ടം ഓടേണ്ട. വീട്ടിൽ തന്നെ ഗുണനിലവാരമുള്ള മാസ്കുകൾ എളുപ്പം തയ്യാറാക്കാം. എങ്ങനെയാണെന്നല്ലോ...

വീട്ടിൽ സോക്സ് എന്തായാലും കാണുമല്ലോ. മാസ്ക് ഉണ്ടാക്കാൻ വേണ്ടത് ഒരു സോക്സും ഒരു ടിഷ്യു പേപ്പറുമാണ്. ട്വിറ്ററിലാണ് സോക്സ് കൊണ്ടുള്ള മാസ്ക് എങ്ങനെയാണ് ‌ഉണ്ടാക്കണമെന്നുള്ള വീഡിയോ വെെറലാവുകയാണ്. ഇനി എങ്ങനെയാണ് മാസ്ക് ഉണ്ടാക്കുന്നതെന്ന് നോക്കാം....

ആദ്യം ഒരു സോക്സ് എടുക്കുക. ശേഷം സോക്സിന്റെ രണ്ട് അറ്റവും കത്രിക ഉപയോ​ഗിച്ച് മുറിക്കുക. രണ്ട് അറ്റവും മുറിച്ച് വരുമ്പോൾ ഒരു rectangle ഷേപ്പിലാകും. ശേഷം സോക്സിന്റെ രണ്ട് അറ്റവും മുകളിലും താഴേയും ഒന്ന് ചെറുതായി പകുതി വരെ വീണ്ടും മുറിക്കുക. ശേഷം അതിനുള്ളിലേക്ക് ഒരു ടിഷ്യു വയ്ക്കുക. സോക്സ്  കൊണ്ടുള്ള മാസ്ക് തയ്യാറായി...

 

Follow Us:
Download App:
  • android
  • ios