Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാടുകൾ മാറാന്‍...

മുഖക്കുരു മാറിയാലും മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാന്‍ പല വഴികള്‍ തിരയുന്നവരുമുണ്ടാകാം. 

how to get rid of black spots in face
Author
Thiruvananthapuram, First Published Feb 13, 2020, 12:48 PM IST

മുഖക്കുരു മാറിയാലും മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാന്‍ പല വഴികള്‍ തിരയുന്നവരുമുണ്ടാകാം. പല കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. 

മുഖക്കുരു മാറാന്‍ പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. മുഖക്കുരു മാറിയാലും മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാനുളള വഴി അന്വേഷിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. അത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണ് താഴെ പറയുന്നത്. 

20 ഗ്രാം കറിവേപ്പില, 20 ഗ്രാം കസ്തൂരിമഞ്ഞൾ, 20 ഗ്രാം കസ്കസ്, ഒരു ചെറുനാരങ്ങ എന്നിവ എടുക്കുക. കറിവേപ്പില നന്നായി അരച്ചതിലേക്ക് കസ്തൂരി മഞ്ഞൾ പൊടിച്ചതും കസ്കസും ചെറുനാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. രാവിലെ മുഖം വൃത്തിയാക്കിയ ശേഷം ഈ പാക്ക് മുഖത്തിട്ട് 2 മണിക്കൂർ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിൽ കഴുകുക. 48 ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മാറും.

Follow Us:
Download App:
  • android
  • ios