എല്ലാവരുടെയും ഇഷ്ടം  നേടിയ സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീനയുടെയും മകനായ തൈമൂര്‍. ഒരുപക്ഷേ ഇരുവരെക്കാള്‍ ആരാധകരുണ്ട് തൈമൂറിന്.  തൈമൂര്‍ ജനിച്ച അന്ന് മുതല്‍ അവന്‍റെ പിന്നാലെ ക്യാമറകണ്ണുകളുണ്ട്. തൈമൂറിന്‍റെ ഓരോ ചലനവും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാറുണ്ട്.

തൈമൂറിന്‍റെ ഫോട്ടോകളെല്ലാം സാമൂഹ്യമാധ്യമത്തില്‍ വൈറലാകാറുമുണ്ട്, വാര്‍ത്തയാകാറുമുണ്ട്. അത്രമാത്രം ആരാധകരാണ് തൈമൂറിന്. ഇപ്പോഴിതാ മൂന്നു വയസ്സുകാരന്‍ തൈമൂര്‍ പാസ്‍ത കൊണ്ട് ഉണ്ടാക്കിയ മാല ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കരീന കപൂര്‍.

തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുട്ടികുറുമ്പന്‍ ഉണ്ടാക്കിയ മാല കഴുത്തില്‍ ധരിച്ചുള്ള ചിത്രം കരീന പങ്കുവെച്ചത്. ക്വാറന്‍റൈന്‍സമയം എന്ന ഹാഷ്ടാഗും കരീന പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

 

 
 
 
 
 
 
 
 
 
 
 
 
 

Pasta la vista. Handmade Jewellery by Taimur Ali Khan #QuaranTimDiaries

A post shared by Kareena Kapoor Khan (@kareenakapoorkhan) on Apr 4, 2020 at 7:09am PDT