കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന കൈഫ്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് കത്രീന. വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ എപ്പോഴും താരം ശ്രദ്ധിക്കാറുണ്ട്. 

അടുത്തിടെ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത  കത്രീനയുടെ വസ്ത്രവും ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി. വൈറ്റ് സാറ്റിന്‍ മെറ്റീരിയല്‍ ഗൗണ്‍ അണിഞ്ഞാണ് കത്രീന എത്തിയത്. 

ഓസ്‌ട്രേലിയന്‍ ഫാഷന്‍ ഡിസൈനര്‍ അലക്‌സ് പെറിയുടേതാണ് ഈ ഗൗണ്‍. . രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. പ്ലന്‍ജിങ് നെക്ക്‌ലൈനും തൈ സ്‌ളിറ്റുമുള്ള ഗൗണിനൊപ്പം ട്രാന്‍സ്പരന്റ് സ്ട്രാപ്‌സ് പംപ്‌സുമണിഞ്ഞപ്പോള്‍ കത്രീന കൂടുതല്‍ ഹോട്ടായി മാറുകയായിരുന്നു. 
 

 
 
 
 
 
 
 
 
 
 
 
 
 

Entrepreneur of the year - Kay beauty 🌟 @mynykaa @feminaindia #nykaafeminabeautyawards

A post shared by Katrina Kaif (@katrinakaif) on Feb 18, 2020 at 9:00am PST