Asianet News MalayalamAsianet News Malayalam

ആർത്തവകാലത്തും സ്ത്രീകൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശിക്കാം, പൂജകൾ നടത്താം

സ്ത്രീകൾക്കും പുരുഷൻമാർക്കും മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, സ്ത്രീകൾക്ക് മാത്രമാണ് ശ്രീകോവിലിൽ കയറി ആരാധന നടത്താൻ അവകാശമുള്ളത്. 

Ma Linga Bhairavi temple in Coimbatore allows only women to perform pooja even during menstruation
Author
Coimbatore, First Published Feb 24, 2020, 8:56 AM IST

കോയമ്പത്തൂരിലെ 'മാ ലിംഗ ഭൈരവി' ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ശ്രീകോവിലിൽ കയറാനും പൂജ ചെയ്യാനും സ്ത്രീകളെ മാത്രം അനുവദിക്കുന്ന ക്ഷേത്ര‌മാണിത്. അത് മാത്രമല്ല, ആർത്തവ കാലത്ത് പോലും സ്ത്രീകൾക്ക് പൂജ ചെയ്യാനും ആരാധന നടത്താനും ഈ ക്ഷേത്രത്തിൽ കഴിയും.

 ഇത്തരത്തിലൊരു ക്ഷേത്രം ഇന്ത്യയിൽ തന്നെ ഒന്ന് മാത്രമേയുള്ളൂ. ആർത്തവകാലത്ത് സ്ത്രീകളെ മാറ്റി നിർത്തുന്ന പതിവൊന്നും ഇവിടെയില്ല. ആർത്തവമുള്ള സമയത്തും പൂജ നടത്തുന്ന സ്ത്രീകൾ പൂജകൾ തുടരും. ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ പ്രവേശിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നു.

 ഭൈരഗിനി മാ, ഉപശിക എന്ന പേരിലാണ് മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പൂജകള്‍ നടത്തുന്ന സ്ത്രീകള്‍ അറിയപ്പെടുന്നത്. സദ്ഗുരുവാണ് സ്ത്രീകളെ മാത്രം പൂജ ചെയ്യാന്‍ അനുവദിക്കുന്ന ക്ഷേത്രം എന്ന ആശയം മുന്നോട്ടുവെച്ചത്. നഗരത്തിലെ സദ് ഗുരു ജഗ്ഗി വാസുദേവ് ആശ്രമത്തിലാണ് മാ ലിംഗാ ഭൈരവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

' സദ്ഗുരുവിന്‍റേതാണ് പൂർണമായും ഈ ആശയം. ക്ഷേത്രത്തിൽ സ്ത്രീകൾ പൂജയും കർമങ്ങളും നടത്തണമെന്നുള്ളത് അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു' - ‌‌ നിർമല എ എൻ ഐയോട് പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും മാ ലിംഗ ഭൈരവി ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, സ്ത്രീകൾക്ക് മാത്രമാണ് ശ്രീകോവിലിൽ കയറി ആരാധന നടത്താൻ അവകാശമുള്ളത്. വനിത സന്യാസിനികൾക്കും ഭക്തകൾക്കും ആർത്തവകാലത്തും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാം. 
 

Follow Us:
Download App:
  • android
  • ios