ക്വാറന്‍റൈന്‍ കാലത്ത് വീട്ടില്‍ ഇരുന്ന് പല തരം പരീക്ഷണങ്ങള്‍ നടത്തി സമയം കളയുകയാണ് എല്ലാവരും. അതില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായി ആണ്. 

തന്റെ ഹെയര്‍സ്റ്റൈലിലാണ് മലാല പരീക്ഷണം നടത്തിയത്. മുന്‍വശത്തെ ഏതാനും മുടികള്‍ വെട്ടിയ ചിത്രം മലാല തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. 

അമേരിക്കയിലെ പ്രശസ്ത ഹെയര്‍&സ്‌കിന്‍ കെയര്‍ വിദഗ്ധനായ ജൊനാഥന്‍ വാന്‍ നെസ്സുമായുള്ള സംഭാഷണമായിരുന്നു ക്യാപ്ഷന്‍. ക്വാറന്റൈന്‍ കാലത്ത് ഹെയര്‍സ്റ്റൈലില്‍ പരീക്ഷണം നടത്തേണ്ടെന്ന് ജൊനാഥന്‍ പറയുമ്പോള്‍ ''എന്റെ കുറുനിര ഞാന്‍ തന്നെ വെട്ടി'' എന്നാണ് മലാല കുറിച്ചത്. മലാലയുടെ ഹെയര്‍സ്റ്റൈല്‍ മനോഹരമായിട്ടുണ്ടെന്ന് ജൊനാഥന്‍  കമന്റും ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 

Jonathan Van Ness: “Don’t try new lewks during quarantine.” Me: Cuts my own fringe. @jvn - how did I do?

A post shared by Malala (@malala) on Mar 28, 2020 at 7:55am PDT