Asianet News MalayalamAsianet News Malayalam

ഇത് തല്ലുകൂടി തലപൊട്ടി ചോരയൊലിക്കുന്നതല്ല, പിന്നെയോ !

ആ രണ്ട് അരയന്ന കൊക്കുകളും ചേര്‍ന്ന് അവരുടെ കുഞ്ഞിനെ ഊട്ടുകയാണ്. രക്തമെന്നോ ചുവന്ന ദ്രാവകമെന്നോ വിളിക്കാവുന്ന അത് ക്രോപ് മില്‍ക്ക് എന്നാണ് അറിയപ്പെടുന്നത്...

Those Flamingos are Not Fighting then what
Author
Delhi, First Published Feb 20, 2020, 4:53 PM IST

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീന്‍ കശ്വാന്‍ ഷെയര്‍ ചെയ്ത അരയന്ന കൊക്കി(ഫ്ലമിംഗോസ്)ന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. കണ്ടാല്‍ ആദ്യം തോന്നുക ഈ പക്ഷികള്‍ തമ്മില്‍ തല്ലുകൂടുകയാണെന്നാണ്. എന്നാല്‍ വീഡിയോക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമാണ് മനസ്സിനെ കുളിരണിയിക്കുന്നത്...

''അല്ല, അവര്‍ വഴക്കുകൂടുകയല്ല'' - കശ്വാന്‍ വ്യക്തമാക്കി. ആ രണ്ട് അരയന്ന കൊക്കുകളും ചേര്‍ന്ന് അവരുടെ കുഞ്ഞിനെ ഊട്ടുകയാണ്. രക്തമെന്നോ ചുവന്ന ദ്രാവകമെന്നോ വിളിക്കാവുന്ന അത് ക്രോപ് മില്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. രക്ഷിതാക്കളായ അരയന്ന കൊക്കുകള്‍ ദഹനേന്ത്രീയത്തില്‍  ഉത്പാദിപ്പിക്കുന്ന ക്രോപ്പ് മില്‍ക്ക് മക്കള്‍ക്ക് നല്‍കും. 

ആൺ പക്ഷിയും പെൺ പക്ഷിയും ഒരേ പോലെ അന്നനാളത്തിൽ ഈ പാല്‍ ഉത്പാദിപ്പിക്കും. കുട്ടികള്‍ക്ക് കട്ടിയാഹാരം കഴിക്കാനാകുന്നതുവരെ മുലപ്പാലുപോലെ ഇവര്‍ ഈ പാലാണ് നല്‍കുക. ഇവ പ്രോട്ടീനും കൊഴുപ്പും കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. ദഹനത്തിന് മുമ്പ് ഭക്ഷണം ശേഖരിച്ചുവയ്ക്കുന്ന അന്നനാളത്തിന്‍റെ ഭാഗമാണ് ഇത്. 
 

Follow Us:
Download App:
  • android
  • ios