കൊവിഡ് 19 ഭീതി വിതച്ച പശ്ചാത്തലത്തില്‍ ആകെ സ്തംഭിച്ച നിലയിലാണ് പല രാജ്യങ്ങളുമുള്ളത്. മിക്കവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. പലയിടത്തും 'ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ച അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്നവരില്‍ മാനസിക സമ്മര്‍ദ്ദം കൂടാനും കുഞ്ഞുങ്ങളില്‍ വിരസത വര്‍ധിക്കാനുമെല്ലാം സാധ്യതയുണ്ട്. 

എന്നാല്‍ എപ്പോഴും മോശം കാര്യങ്ങളെപ്പറ്റി തന്നെ ചിന്തിച്ചിരിക്കാതെ ഇടയ്‌ക്കെല്ലാം മനസിന് ഉന്മേഷവും സന്തോഷവും പകരുന്ന ചിലത് കൂടി ഉള്ളിലേക്കെടുക്കാം നമുക്ക്. അതിന് സഹായിക്കുന്ന രണ്ട് കുഞ്ഞ് വീഡിയോകള്‍ കാണിക്കാം.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ഒരു വമ്പന്‍ അക്വേറിയത്തിലേക്ക് രണ്ട് 'നുണുങ്ങ്' പട്ടിക്കുഞ്ഞുങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നതാണ് വീഡിയോ. ആളും തിരക്കുമില്ലാത്ത അക്വേറിയത്തിനക്തത് ഓടിനടന്ന്, ചില്ലിനുള്ളിലൂടെ മീനുകളേയും മറ്റും കണ്ട് അമ്പരക്കുന്ന ഓഡീ, കാരമല്‍ എന്ന പട്ടിക്കുഞ്ഞുങ്ങള്‍. 

 

 

അറ്റ്‌ലാന്റയിലെ 'ജോര്‍ജിയ അക്വേറിയ'ത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. അക്വേറിയം അടച്ചതിന് ശേഷം ഇവിടത്തെ ജീവനക്കാരാണ് അവരുടെ സ്വന്തം പട്ടിക്കുഞ്ഞുങ്ങളെ അകത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് വീഡിയോകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

 

 

ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോകല്‍ ട്വിറ്ററിലൂടെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.