അമിതവണ്ണം മിക്കവരിലും ആത്മവിശ്വാസം കുറയ്ക്കാറുണ്ട്. അത് കൂടാതെ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുക. ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്, നടക്കാനോ ഇരിക്കാനോ പ്രയാസം, നടുവേദന, മുട്ട് വേദന അങ്ങനെ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. 22കാരിയായ ഇറാവതി കോറേ ആറ് മാസം കൊണ്ടാണ് 18 കിലോ കുറച്ചത്. ശരീരഭാരം കൂടിയപ്പോൾ തെെറോയ്ഡ്, പിസിഒഡി ഈ രണ്ട് രോ​ഗങ്ങളും പിടിപെട്ടുവെന്ന് ഇറാവതി കോറേ പറയുന്നു. 

90 കിലോയായിരുന്നു അന്ന് ഭാരം. അമിതവണ്ണം കുറച്ചില്ലെങ്കിൽ അത് കൂടുതൽ ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെയാണ് അമിതവണ്ണം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയത്. ശരീരഭാരം കുറയ്ക്കാനായി ഇറാവതി ചെയ്ത് വന്ന ഡയറ്റ് പ്ലാൻ നിങ്ങൾക്കും പരീക്ഷിക്കാം....

ബ്രേക്ക്ഫാസ്റ്റ്...

ഉപ്പ് മാവ് - 1 ബൗൾ, വെജിറ്റബിൾ സാൻവിച്ച് 1 എണ്ണം

ഉച്ചയ്ക്ക്...

ഒരു ബൗൾ വേവിച്ച പച്ചക്കറികൾ, ചപ്പാത്തി 2 എണ്ണം

അത്താഴം...

ചപ്പാത്തി 2 എണ്ണം, ഒരു ബൗൾ വെജിറ്റബിൾ സൂപ്പ്.

ദിവസവും രാവിലെ 1 മണിക്കൂർ യോ​ഗ ചെയ്യാനായി സമയം മാറ്റിവയ്ക്കുമായിരുന്നു. ആഴ്ച്ചയിൽ രണ്ട് ദിവസം വർക്കൗട്ടിനും സമയം മാറ്റിവച്ചിരുന്നതായി ഇറാവതി പറയുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. രാവിലെ എഴുന്നേറ്റ ഉടൻ ചായയും കാപ്പിയും കുടിക്കുന്ന ശീലം മാറ്റി. പകരം കുടിച്ചിരുന്നത് വെറും വയറ്റിൽ ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം. 

വെള്ളം ധാരാളം കുടിക്കുമായിരുന്നുവെന്നും ഇറാവതി പറയുന്നു. ആഴ്ച്ചയിൽ രണ്ട് ദിവസം ഓരോ സ്പൂൺ നെയ്യ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ നെയ്യ് സഹായിക്കും. 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ശീലം ഉണ്ടായിരുന്നില്ല. പകൽ ഉറക്കം പൂർണമായി ഒഴിവാക്കിയിരുന്നു. അത്താഴം 8 മണിക്ക് മുമ്പ് തന്നെ കഴിക്കുമായിരുന്നുവെന്ന് ഇറാവതി പറഞ്ഞു.