Asianet News MalayalamAsianet News Malayalam

ലോക്ഡൌൺ കാലത്ത് ഒരേ വീട്ടിൽ കഴിഞ്ഞ് ഹൃത്വിക് റോഷനും മുൻഭാര്യയും; കാരണമുണ്ട്...

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും സൂസനും  2014ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഇരുവരും കുട്ടികളൊടൊപ്പം എപ്പോഴും യാത്ര ചെയ്യാറുണ്ട്. ഇരുവരെയും ഒന്നിച്ച് കാണാറുമുണ്ട്. 

Why Hrithik Roshan And Ex Wife Sussanne Khan Are Sharing A Home During Lockdown
Author
Thiruvananthapuram, First Published Mar 25, 2020, 8:42 PM IST

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും സൂസനും  2014ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഇരുവരും കുട്ടികളൊടൊപ്പം എപ്പോഴും യാത്ര ചെയ്യാറുണ്ട്. ഇരുവരെയും ഒന്നിച്ച് കാണാറുമുണ്ട്. അത് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുമുണ്ട്. വോര്‍പിരിഞ്ഞെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്ന് ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. 

ഇപ്പോഴിതാ കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൌൺ രാജ്യം കര്‍ശനമായി നടപ്പാക്കുന്നതിനിടെ ഹൃത്വിക് റോഷനും സൂസനും വീണ്ടും ഒരുമിച്ച് ഒരു വീട്ടില്‍ താമസം തുടങ്ങിയോ എന്ന വാര്‍ത്തയും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . എന്നാല്‍ ലോക്ക് ഡൗണ്‍  പശ്ചാത്തലത്തില്‍  മക്കളെ നോക്കാനായാണ് ഹൃത്വിക് റോഷനും മുന്‍ഭാര്യ സൂസനും  താല്‍ക്കാലികമായി ഒരുമിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

. It is unimaginable for me, as a parent, to think of having to be separated from my children at a time when the country is practicing lockdowns. . It is heartwarming to see the world come together as one in this time of deep uncertainty and possibility of months of social distancing and potential lockdowns for several weeks perhaps . . While the world talks about humanity coming together, I think it represents more than just an idea especially for parents sharing custody of their kids. How to keep their kids close to them without infringing on the right of the other who also has an equal right to be with his/her children. . This is a picture of dear Sussanne (my ex wife) , who has graciously volunteered to temporarily move out of her home so that our children are not disconnected indefinitely from either one of us. . Thank you Sussanne for being so supportive and understanding in our journey of co-parenting. . Our children will tell the story we create for them. . I hope and pray that in order to safeguard the health of ourselves and our loved ones, we all find our way to express love, empathy, courage, strength with an open heart ❤️. . #beopen #bekind #bebrave #responsibility #coexist #empathy #strength #courage #oneworld #humanity #wecanfighththis #loveoverfear

A post shared by Hrithik Roshan (@hrithikroshan) on Mar 25, 2020 at 1:20am PDT

 

ഹൃത്വികിന്‍റെ കൂടെ മുംബൈയിലെ വസതിയിലായിരുന്നു മക്കള്‍. ഇവിടേക്ക് സൂസന്‍ താമസം മാറ്റുകയായിരുന്നു. സൂസന്‍ തന്‍റെ വീട്ടിലിരിക്കുന്ന ചിത്രം  ഹൃത്വിക് തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയായിരുന്നു.  ലോക്ക് ഡൗണ്‍ സമയത്ത് കുട്ടികള്‍ക്ക് ഞങ്ങളില്‍ ഒരാളെ പിരിയാന്‍ പാടില്ല എന്നും ഹൃത്വികിന്‍റെ പോസ്റ്റില്‍ പറയുന്നു. 13-ും 11-ും വയസ്സുളള ആണ്‍ കുട്ടികളാണ് ഇവര്‍ക്ക്. 

Follow Us:
Download App:
  • android
  • ios