നിത്യജീവിതം വിതയ്ക്കുന്ന ദണ്ണങ്ങള്‍ ശമിപ്പിക്കാന്‍ പലര്‍ക്ക് പല ഔഷധങ്ങളാണ്.  ചിലര്‍ക്ക് മാത്രം അത് കവിതയാണ്. വാക്കുകളാണ്. ഭാഷയാണ്. മഞ്ജു ഉണ്ണികൃഷ്ണന്‍ എന്ന കവി ആ ഗണത്തില്‍ പെടുന്നു. കവിതകൊണ്ടാണ് മഞ്ജു സ്വയം മുറിച്ചുകടക്കുന്നത്. സ്വയം കണ്ടെത്തുന്നത്. ആവിഷ്‌കരിക്കുന്നത്. മഞ്ജുവിന്റെ ഭഷയില്‍ കവിത,  'മരണത്തിന്റെ കുന്നിറങ്ങിപ്പോയ ഈയല്‍ അനക്കങ്ങളെ ഗരുഡന്‍പറക്കലുകളാക്കുന്ന വാക്കിന്റെ കളിയാണ്'. അതൊരു അതിജീവന ഉപാധി കൂടെയാണ്. ജീവിതത്തിന് പുറത്ത് കവിതയുടെ ഒരിടത്താവളം. അവിടെ വിചിത്ര കല്‍പ്പനകള്‍ക്ക് ഒരു മുറിയുണ്ട്. അസാദ്ധ്യതകളുടെ മതിലിളക്കാനാവുന്ന ഭാവനയുടെ ആയുധമൂര്‍ച്ചയുണ്ട്. നിത്യജീവിതത്തില്‍ തളര്‍ന്നുപോവുന്ന മുഹൂര്‍ത്തങ്ങളെപ്പോലും പുല്ലുപോലെ കൈകാര്യംചെയ്യാനാവുന്ന നിര്‍ഭയത്വമുണ്ട്. കവിതയ്ക്കു മാത്രം വിശദീകരിക്കാനാവുന്ന സന്ദിഗ്ധതകളുടെ സമസ്യകളുണ്ട്. കൊച്ചുകുഞ്ഞ് നടത്തം പഠിക്കുന്നതുപോലെ സ്വാഭാവികമാണ് ഇവിടെ എഴുത്ത് എന്ന പ്രകിയ. സഹജമായ എല്ലാ വേദനകളോടെയും സംഘര്‍ഷങ്ങളോടെയും ജീവിതത്തെ 'നേര്‍രേഖയില്‍' ആവിഷ്‌കരിക്കാന്‍ മഞ്ജുവിന്റെ കവിതയ്ക്ക് കഴിയുന്നു. കവിത തിന്നു ജീവിക്കുന്നൊരു ജീവിയ്ക്ക് വിധിച്ചിട്ടുള്ളതാണ് വാക്കിന്റെ ഈ ഉഭയജീവിതം. 

 

മത്സ്യഗന്ധിയുടെ വസ്ത്രം 

തണുപ്പൊരു ഉടുവസ്ത്രമാകുന്ന 
നക്ഷത്രങ്ങള്‍ ഉള്ള 
രാത്രിയുടെ ആദ്യ പകുതിയില്‍

നിശ്ശബ്ദതയും കൈതയും പൂത്തുനില്‍ക്കേ...

അവളാ കല്‍പടവില്‍ ഒറ്റക്കിരിക്കവേ 
(പ്രണയകാല്പനിക കാലാവസ്ഥ)
അവനൊരു കാറ്റായ് വരുമെന്ന് 
കരുതാന്‍ തുടങ്ങവേ...

നിലാവ് 
മീന്‍ പൊരിച്ച ഗന്ധത്തിന്റെ 
അകമ്പടിയോടെ വന്നതും 
മീന്‍ മണമുള്ള ചുംബനം കൊണ്ട് 
തണുപ്പുരിഞ്ഞ് പോയതും 
മത്സ്യഗന്ധിയായ് തീര്‍ന്നതും
ഒരു പുതു വ്യാസനെ രചിച്ചതും..!


ഭാഷ

വിമാനങ്ങളും റോക്കറ്റുകളും 
ഉണ്ടാകുന്നതിന് മുന്‍പ് 
പാടത്തിന് അപ്പുറമോ 
പുഴക്ക് ഇക്കരയ്‌ക്കോ 
വിദേശരാജ്യമായിരുന്നു 

കാക്കതൊള്ളായിരം 
നാട്ടുഭാഷയില്‍ 
കളം വരച്ച് നിര്‍ത്തിയ രാജ്യങ്ങള്‍.

പസഫിക്കിലെ 
തിമിംഗലത്തിന്റെ ഭാഷ 
അഷ്ടമുടിയിലെ 
കരിമീന് മനസ്സിലാകുമോ

ആല്‍ബട്രോസ് പറയുന്നത് 
വണ്ണാത്തിപുളള് 
തര്‍ജ്ജുമ ചെയ്യുന്നതെങ്ങനെ 

അവര്‍ക്ക് വാഹനങ്ങള്‍ 
ഇല്ലാത്തതു കൊണ്ട് 
ഭാഷ അറിയാത്ത നാട്ടില്‍ 
വഴി തെറ്റി പെട്ടുപോകില്ലല്ലോ 

സ്‌കൂളില്ലാത്തതു കൊണ്ട്
പൊതു ഭാഷ പതിവുണ്ടാവില്ല 

പത്രമില്ലാത്തതു കൊണ്ട് 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 
ഗജരാജനാണെന്ന് 
ആഫ്രിക്കയിലെ ആനകള്‍ 
അറിഞ്ഞിട്ടുണ്ടാവില്ല.

 

സ്വയം കല്‍പ്പിത വനം 

മുന്തിരി വള്ളിയുടെ 
ചിത്രമെഴുതിയ 
കുപ്പായത്തിലായിരുന്നു.
ഒറ്റയ്ക്കും അലസമായും .

ഒരു വേനലുച്ചയ്ക്കാണ് .
അയാള്‍ ഇങ്ങനെ ചോദിച്ചത് 
'ഇതെന്താണ് മുന്തിരിവള്ളിയോ?'

ഇലകളില്‍  തൊട്ടു നോക്കി .
തുന്നിയതോ?
വരച്ചതോ?

ഗോവണി ഇറങ്ങുമ്പോള്‍ 
വള്ളികള്‍ പൂവിട്ടിരുന്നു.
ചെറിയ ശലഭങ്ങളെ കണ്ടില്ലേ?

വഴിയില്‍ അവ
കായ്ച്ചു തുടങ്ങി .
വണ്ടിയിലിരിക്കുമ്പോള്‍
മുന്തിരി പഴുക്കുകയും .
കുയില്‍ ശബ്ദം കേട്ടതുമാണ് 

ഒറ്റമരമായ ഒരുവള്‍
സ്വയം കല്‍പ്പിത വനമാകുന്നു
മഴയില്‍ വീട്ടിലെത്തുമ്പോള്‍ 
നിങ്ങള്‍ കാണുക ഇങ്ങനാണ്
'പുതിയ ഉടുപ്പിന്റെ നിറം 
ഒറ്റമഴയില്‍ കലര്‍ന്നു'

വാക്കുത്സവത്തില്‍: 

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം