Asianet News MalayalamAsianet News Malayalam

ഓണ്‍ലൈനായി സത്യവാങ്ങ്മൂലം; ആദ്യദിവസം ഉപയോഗപ്പെടുത്തിയത് 600 ലധികം പേര്‍

ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചുള്ള സമഗ്ര വിവരം ലഭ്യമാകുന്ന തരത്തിലാണ് പ്രോഗ്രസീവ് വെബ് ആപ്ലിക്കേ
 

600 MORE PEOPLE USED THE ONLINE DECLARATION ON THE FIRST DAY
Author
Kozhikode, First Published Mar 28, 2020, 11:06 PM IST

കോഴിക്കോട്: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നവര്‍ക്ക് ഓണ്‍ലൈനായി സത്യവാങ്ങ്മൂലം (Self Declaration)  നല്‍കുന്നതിനുള്ള വെബ് അപ്ലിക്കേഷന്‍ സൗകര്യം ആദ്യദിവസം തന്നെ ഉപയോഗപ്പെടുത്തിയത് 600ലധികം പേര്‍. ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'കോവിഡ് 19 ജാഗ്രത' എന്ന പേരിലുള്ള വെബ് ആപ്ലിക്കേഷനിലാണ് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി സത്യവാങ്ങ്മൂലം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. 

ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചുള്ള സമഗ്ര വിവരം ലഭ്യമാകുന്ന തരത്തിലാണ് പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ ഒരു 'ക്ഷേമ പ്രവര്‍ത്തന ഡാഷ് ബോര്‍ഡ്' കൂടി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഈ കാലയളവില്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത സ്ഥിതിവിവരക്കണക്കുകള്‍ ഈ ഡാഷ് ബോര്‍ഡിലൂടെ ലഭ്യമാകും. ഏതെങ്കിലും ഒരു പ്രത്യേക തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളാണ് അറിയേണ്ടതെങ്കില്‍ അതിനുള്ള സൗകര്യവും ഡാഷ് ബോര്‍ഡിലുണ്ട്. 

നിരീക്ഷണ ഡാഷ്‌ബോര്‍ഡും അടുത്ത ദിവസങ്ങളില്‍ സജീവമാകും. ഇതിലൂടെ വീടുകളില്‍ ഐസൊലേഷന്‍ കഴിയുന്നവരുടെ നിരീക്ഷണത്തിന്റെ കൃത്യമായ ചിത്രം ജനങ്ങള്‍ക്ക് ലഭ്യമാവും. അഭ്യര്‍ത്ഥന/പരാതി സൗകര്യങ്ങളും ജനങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്റെ സവിശേഷതകളിലും പ്രകടനത്തിലും ഗുണപരമായ മെച്ചപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  https://kozhikode.nic.in/covid19jagratha എന്ന ലിങ്ക് വഴി വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശിക്കാം.

Follow Us:
Download App:
  • android
  • ios