ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ഇടഞ്ഞ ആന പാപ്പാനെ ചവിട്ടി കൊന്നു. ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആന രണ്ടാം പാപ്പാനെ കുത്തിയത്. 
കൊല്ലം പൂതക്കുളം  സ്വദേശി കലേഷ്  ആണ് മരിച്ചത്. രാത്രി 11 മണിയോടെ  ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. അപ്പു എന്ന ആനയാണ് ആക്രമിച്ചത്. പുലർച്ചെ രണ്ടരയോടെ കോട്ടയത്തുള്ള നിന്നുള്ള  എലിഫൻറ് സ്വകാഡ് എത്തിയാണ് ആനയെ തളച്ചത്.