കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണാണ് മരിച്ചത്. 

പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.