വയനാട്: വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ ആറ് വിദ്യാർത്ഥികളെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌കൂളിന് സമീപത്തെ തോട്ടത്തിൽ ഇന്ന് രാവിലെ കീടനാശിനി തളിച്ചിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും കുട്ടികൾ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.