Asianet News MalayalamAsianet News Malayalam

കൊവിഡിന്‍റെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് പ്രവര്‍ത്തകനെതിരെ കേസ്

പത്ത് ദിവസം മുമ്പാണ് കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

case against msf worker for illegal fund collection amid covid
Author
Koyilandy, First Published Apr 2, 2020, 11:28 AM IST

കൊയിലാണ്ടി: കൊവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് പ്രവര്‍ത്തകനെതിരെ കേസ്. എംഎസ്എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

പത്ത് ദിവസം മുമ്പാണ് കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സന്ദേശം പ്രചരിച്ചതോടെ നിരവധി ആളുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണമയച്ചു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണപ്പിരിവ് നടത്തിയതെന്ന് തെളിഞ്ഞതോടെ കേസെടുക്കുകയായിരുന്നു. 

മുഹമ്മദ് ആസിഫിന്‍റെ നേതൃത്വത്തില്‍ കൊയിലാണ്ടി ബീച്ചിലും പരിസരത്തും കുറച്ച് ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ പണത്തിന്‍റെ ഉറവിടവും രേഖകള്‍ നല്‍കാത്തതും അന്വേഷണത്തിന് വിധേയമാക്കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Follow Us:
Download App:
  • android
  • ios