Asianet News MalayalamAsianet News Malayalam

'ആദ്യം അതിജീവിക്കാം പിന്നീടാവാം ജോലി'; ഇടുക്കി അതിര്‍ത്തിയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി പൊലീസ്

ദിവസ വേതന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആഹാരം എത്തിച്ച് നല്‍കുന്നതിനുള്ള പദ്ധതി ഒരുക്കുകയാണ് കമ്പംമെട്ട് പൊലിസ്...
 

Covid 19 police helps the daily wages workers in the time of social distancing
Author
Idukki, First Published Mar 29, 2020, 8:27 AM IST

ഇടുക്കി: 'ആദ്യം നമുക്ക് അതിജീവിയ്ക്കാം, പിന്നീടാവാം ജോലി' കമ്പംമെട്ട് സിഐ ജി. സുനില്‍കുമാറിന്റെ വാക്കുകളാണിവ. അതിര്‍ത്തി മേഖലയിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ എത്തി,  അന്നന്നത്തെ അന്നത്തിന് ജോലി ചെയ്യുന്നവര്‍ക്ക് കരുതലാവുകയാണ് കമ്പംമെട്ട് പൊലിസ്.

അതിര്‍ത്തി ചെക്ക് പോസ്റ്റിലെ തിരക്കുകള്‍ക്കൊപ്പം കാടും മേടും കയറി ഇറങ്ങുവാന്‍ സമയം കണ്ടെത്തുകയാണ് കമ്പംമെട്ട് പൊലീസ്. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന ദിവസ വേതനക്കാരുടെ വീടുകളില്‍ നേരിട്ടെത്തി അവരുടെ ക്ഷേമം ഉറപ്പ് വരുത്തുകയാണ് ഇവര്‍. 'മറ്റ് നിവൃത്തി ഇല്ലാത്തതിനാല്‍ നിങ്ങള്‍ ജോലിയ്ക്ക് പോകുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷെ നാളെ മുതല്‍ പോകേണ്ട. ഒപ്പം ഞങ്ങളുണ്ട്, സര്‍ക്കാരുണ്ട്' പൊലിസ് ഉറപ്പ് നല്‍കുന്നു.

ദിവസ വേതന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആഹാരം എത്തിച്ച് നല്‍കുന്നതിനുള്ള പദ്ധതി ഒരുക്കുകയാണ് കമ്പംമെട്ട് പൊലിസ്. വീടുകളില്‍ നേരിട്ട് എത്തി ഇവരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിയ്ക്കുകയും പോലിസിന്റെ നമ്പര്‍ കൈമാറുകയും ചെയ്തു. ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും നേരിട്ട് എത്തിയ്ക്കാനാണ് പൊലിസ് ലക്ഷ്യമിടുന്നത്. സിഐ ജി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍  തൊഴിലാളികളുടെ വീടുകളില്‍ സേവനം എത്തിയ്ക്കുന്നത്.

Follow Us:
Download App:
  • android
  • ios