മലപ്പുറം: കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാകുന്നു. ആർ.ടി.പി.സി.ആർ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. 

റിയൽ ടൈം പൊളിമറൈസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനാ ലബോറട്ടറിക്ക് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവർത്തനക്ഷമമാകുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം പി ശശി അറിയിച്ചു. ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ രണ്ട് ആർ.ടി.പി.സി.ആർ മെഷീനുകളാണ് ലാബിൽ സജ്ജീകരിക്കുന്നത്. ഇവ സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. 

Read more: രാജ്യത്ത് കൊവിഡ് മരണം 79 ആയി, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ഒന്‍പത് മണിക്ക്

കൊവിഡ് സംശയിക്കുന്ന രോഗികളുടെ സ്രവ പരിശോധനാ ഫലം ലാബ് പ്രവർത്തനക്ഷമമാവുന്നതോടെ ജില്ലയിൽ വേഗത്തിൽ ലഭ്യമാകും. നിലവിൽ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് സ്രവ പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിക്കുന്നത്. 

Read more: കേരളത്തിൽ നിന്ന് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്ക് കൂടി കൊവിഡ് രോഗം

ആർ.ടി.പി.സി.ആർ ലാബ് സജ്ജമാകുന്നതോടെ സാംപിൾ പരിശോധനക്ക് എത്തിക്കുന്നതിലുൾപ്പെടെ നേരിടുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാകും. സർക്കാർ അനുവദിച്ച മെഷീനുകൾ സ്ഥാപിച്ച് ലാബിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് എം ഉമ്മർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക