Asianet News MalayalamAsianet News Malayalam

വിശന്നിരിക്കുന്ന കുരങ്ങുകള്‍ക്കും ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ മാതൃക

ആലപ്പുഴ ജില്ല, വെൺമണി, ശാർങക്കാവ് ദേവീക്ഷേത്രംത്തിലെ 300 ഓളം കുരങ്ങന്മാര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം എത്തിച്ചത്.

dyfi supply food for monkeys starved in lockdown days
Author
Alappuzha, First Published Mar 29, 2020, 10:18 AM IST

ആലപ്പുഴ: ലോക്ക്ഡൗണ്‍ മൂലം പട്ടിണിയിലാകുന്ന ജീവികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിച്ച് ഡിവൈഎഫ്ഐ. ആലപ്പുഴയിലെ വിവിധ കാവുകളില്‍ വസിക്കുന്ന കുരങ്ങന്മാര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം നല്‍കിയത്. ആലപ്പുഴ ജില്ലയിലെ വെൺമണി ശാർങക്കാവ് ദേവീക്ഷേത്രംത്തിലെ 300 ഓളം കുരങ്ങന്മാര്‍ക്കാണ് കഴിഞ്ഞ ദിവസം ഭക്ഷണം എത്തിച്ചത്.

ചെങ്ങന്നൂർ എംഎല്‍എ സജി ചെറിയാൻ, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാപ്രസിഡന്‍റ് ജെയിംസ് ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വെൺമണി ശാർങ്ങക്കാവ് ക്ഷേത്രത്തിലെ കുരങ്ങന്മാർക്ക് ഭക്ഷണം നൽകിയത്. വരും ദിവസങ്ങളിൽ പ്രാദേശിക യൂണിറ്റുകൾ ഭക്ഷണ വിതരണം തുടരും എന്നറിയിച്ചു. ഇലഞ്ഞിമേല്‍ വള്ളിക്കാവ് ക്ഷേത്രത്തിലെ കുരങ്ങുകള്‍ക്കും ഡിവൈഎഫ്ഐ ഭക്ഷണം എത്തിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios