കോലഞ്ചേരി: ബസിൽ ക‍ുഴഞ്ഞ‍് വീണ പെൺക‍ുട്ടിയെ ആശ‍ുപത്രിയിലെത്തിച്ച‍് കെഎസ്‌ആർടിസി  ജീവനക്കാർ.  തൊട‍ുപ‍ുഴയിൽ നിന്ന് എറണാക‍ുളത്തേക്ക് പോക‍ുകയായിര‍ുന്ന ഫാസ്‍റ്റ് പാസഞ്ചർ ബസ് ഇന്നലെ വൈകിട്ട് 4.10ന‍‍ു കടമറ്റത്ത് എത്തിയപ്പോഴാണ‍ു കരിങ്ക‍ുന്നം സ്വദേശിയായ ആതിര ഏബ്രഹാം ക‍ുഴഞ്ഞ‍ു വീണത്. ഈ സമയം ബസിൽ നിറയെ യാത്രക്കാര‍ുണ്ടായിരു‍ന്ന‍‍ു.

ഉടൻ തന്നെ ബസ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശ‍ുപത്രിയിലേക്ക‍് എത്തിച്ച‍ു. പെൺക‍ുട്ടിയ‍ുടെ നില തൃപ്തികരമാണെന്ന‍‍് അറിഞ്ഞ ശേഷം നാലരയോടെയാണ് ബസ് കോലഞ്ചേരിയിൽ നിന്ന് എറണാക‍ുളത്തേക്ക‍‍് യാത്ര തിരിച്ച‍‍ത്. 

ആർപികെ 379 നമ്പർ ബസിൽ കെ. ഗോപി, ടി.പി. സാജൻ എന്നിവരായിര‍‍ുന്ന‍‍ു ജീവനക്കാർ. ബന്ധ‍ുക്കൾ എത്ത‍ുന്നത‍ുവരെ ബസിലെ യാത്രക്കാരിയ‍ും വടയമ്പാടി സ്വദേശിനിയായ ഹരിപ്രിയ പെൺക‍ുട്ടിക്ക‍് ഒപ്പം ഉണ്ടായിരുന്നു.