ബാലരാമപുരം: മകനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മ  അപകടത്തില്‍ മരിച്ചു. ചൊവാഴ്ച രാവിലെ ഒമ്പത് മണിയോടെ  കല്ലിയൂര്‍-കാക്കാമൂല റോഡില്‍ സ്റ്റേഡിയത്തിനും വില്ലേജ് ഓഫീസിനും ഇടയിലെ ഇറക്കത്തിലാണ് സംഭവം. റോഡില്‍ പരന്ന ഓയിലില്‍ സ്കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. 

നേമം ഇടയ്ക്കോട് തറട്ടയില്‍ പുതത്തന്‍വീട്ടില്‍ റിട്ട. ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരന്‍ അനില്‍കുമാറിന്‍റെ ഭാര്യ വിശ്വജയന്തി(48)യാണ് മരിച്ചത്. വണ്ടിത്തടം ശിശുമന്ദിരത്തിലെ അധ്യാപികയാണ്. മുമ്പില്‍ പോയ സ്കൂട്ടര്‍ റോഡിലെ ഓയിലില്‍ തെന്നി വീണപ്പോള്‍ ആ സ്കൂട്ടറില്‍ ഇടിച്ചാണ് വിശ്വജയന്തിയും മകനും സഞ്ചരിച്ച സ്കൂട്ടര്‍ മറിഞ്ഞത്.  സ്കൂട്ടര്‍ ഓടിച്ച മകന്‍ അജിന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞത്ത് നിന്നെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പിന്നീട് റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.