Asianet News MalayalamAsianet News Malayalam

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിലെ ഭൂകമ്പം; വിദഗ്ധ പഠനം വേണമെന്ന് നാട്ടുകാർ

ഇന്നലെ രാത്രി 10:15നും 10:25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. ഡാം ടോപ്പ് മേഖലയിലെ ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്

idukki earthquake natives demand expert probe minor damage to houses
Author
Idukki Dam, First Published Feb 28, 2020, 11:13 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായ നേരിയ ഭൂചലനത്തിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃത‌ർ വ്യക്തമാക്കിയെങ്കിലും വിദ​ഗ്ധരെ കൊണ്ട് വന്ന് പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇന്നലെ രാത്രി 10:15നും 10:25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. ഡാം ടോപ്പ് മേഖലയിലെ ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ മേഖലയിൽ രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ ഭൂചലമുണ്ടായതായി നാട്ടുക‌ാ‌ർ പറയുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും വ്യക്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios