Asianet News MalayalamAsianet News Malayalam

കെഎസ്ഇബി വീഡിയോ / പോസ്റ്റർ / ട്രോൾ മത്സരത്തിന്‍റെ എൻട്രികൾ ക്ഷണിച്ചു

വൈദ്യുതി സേവനങ്ങളെയും സുരക്ഷയെയും കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി കെഎസ്ഇബി വീഡിയോ, പോസ്റ്റര്‍ , ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നു. 
 

kseb video poster troll competition
Author
Thiruvananthapuram, First Published Jan 17, 2020, 2:39 PM IST

കെഎസ്ഇബിയുടെ സേവനങ്ങളെക്കുറിച്ചും, വൈദ്യുതി സുരക്ഷയെക്കുറിച്ചുമുള്ള അവബോധം ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ മത്സരത്തിന്‍റെ എൻട്രികൾ അയക്കേണ്ടതിന്‍റെ അവസാന ഈ മാസം ഇരുപതാം തിയതി രാത്രി 12 മണിവരെ ദീർഘിപ്പിച്ചു. വീഡിയോ, പോസ്റ്റർ, ട്രോൾ മത്സരങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പൊതുജനപങ്കാളിത്തം ശക്തിപ്പെടുത്താൻ കെഎസ്ഇബി ലക്ഷ്യമിടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾക്കും, പോസ്റ്ററുകൾക്കും, ട്രോളുകൾക്കും സമ്മാനങ്ങള്‍ നല്‍കും.  എൻട്രികൾ 20/01/2020 വരെ socialmedia@kseb.in, socialmediakseb@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാം. കെഎസ്ഇബിയുടെ സേവനങ്ങളെ കുറിച്ചുള്ള മറ്റ് വിഷയങ്ങളെ അധികരിച്ചുള്ളതോ ആയ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സ്വീകരിക്കും. 

• വീഡിയോ / പോസ്റ്റർ/ ട്രോൾ എന്നിവ മലയാളത്തിൽ തയ്യാറാക്കേണ്ടതാണ്
• ഓരോ എൻട്രികളും വ്യക്തമായ ക്യാപ്ഷ്യനോടുകൂടി അയക്കേണ്ടതാണ്
• ഓരോ മത്സരാർഥിക്കും 3 വീഡിയോ / പോസ്റ്റർ / ട്രോൾ എന്നിവ സമർപ്പിക്കാവുന്നതാണ്
• എൻട്രികളിൽ ലോഗോ / വാട്ടർമാർക്ക് എന്നിവ അനുവദനീയമല്ല
• ഈ നിബന്ധനകൾ അനുസരിക്കുന്ന വീഡിയോ / പോസ്റ്റർ/ ട്രോൾ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ
• മറ്റു വ്യക്തികളോ സ്ഥാപനങ്ങളോ തയ്യാറാക്കി മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോ / പോസ്റ്റർ/ ട്രോൾ എന്നിവ സ്വീകരിക്കുകയില്ല
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവയുടെ ഇമേജ് ക്വാളിറ്റി ഉറപ്പുവരുത്തേണ്ടതാണ്
• എൻട്രികൾ socialmedia@kseb.in, socialmediakseb @gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് 20.01.2020 രാത്രി 12 ക്കു മുമ്പായി അയക്കേണ്ടതാണ് (മത്സരാർത്ഥിയുടെ ഫോൺ നമ്പർ, WhatsApp നമ്പർ, ഫേസ്ബുക് പ്രൊഫൈൽ ID എന്നിവ ഇമെയിലിനൊപ്പം അയക്കേണ്ടതാണ് )
• മറ്റേതെങ്കിലും വിലാസത്തിലോട്ട് അയക്കുന്ന എൻട്രികൾ മത്സരത്തിന് പരിഗണിക്കുകയില്ല
• ഒരു വിദഗ്ധ സമിതി പരിശോധിച്ച് നിർദ്ദേശിക്കുന്ന എൻട്രികൾ മാത്രമേ KSEB യുടെ ഒഫീഷ്യൻ ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കുകയുള്ളൂ
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സാമൂഹിക പ്രതിബദ്ധത ഉള്ളവ ആയിരിക്കണം
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അധിക്ഷേപിക്കുന്ന രീതിയിലുള്ളവ ആകരുത്. മതേതരവും ലിംഗ സമത്വം പാലിക്കുന്നവയായിരിക്കണം എൻട്രികൾ
• KSEBL ജീവനക്കാർ - KSEBL-ലെ ചീഫ് എൻജിനീയർ (IT, CR & CAPs ) വിഭാഗത്തിന് കീഴിലെ ജീവനക്കാർ ഒഴികെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം

സമ്മാനാർഹരെ തെരഞ്ഞെടുക്കുന്നത് രണ്ട് രീതിയിലാണ് :
1. ഏറ്റവും കൂടുതൽ ഫേസ്ബൂക് ലൈക്ക് ലഭിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ ഓരോ വിഭാഗത്തിനും
ഒന്നാം സമ്മാനം : 10000 രൂപ, രണ്ടാം സമ്മാനം : 7500 രൂപ , മൂന്നാം സമ്മാനം : 5000 രൂപ (ഇതിനായി ലഭിക്കുന്ന എൻട്രികളിൽ തെരെഞ്ഞെടുക്കപ്പെട്ടവ 2020 ജനുവരി 1 മുതൽ ജനുവരി 5 വരെ KSEB-യുടെ ഒഫീഷ്യൽ ഫെസ്ബുക് പേജിൽ 30 ദിവസം പോസ്റ്റ് ചെയ്യുന്നതും അതിനു ശേഷം ലൈക്കുകളുടെ എണ്ണം കണക്കാക്കുന്നതുമാണ്)
2. സോഷ്യൽ മീഡിയ രംഗത്തെ വിദഗ്ധരടങ്ങുന്ന കമ്മിറ്റി തീരുമാനിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ ഓരോ വിഭാഗത്തിനും
ഒന്നാം സമ്മാനം : 10000 രൂപ, രണ്ടാം സമ്മാനം : 7500 രൂപ , മൂന്നാം സമ്മാനം : 5000 രൂപ
ഇതിനു പുറമെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നീ വിഭാഗങ്ങളിലോരോന്നിലും തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് വീതം 1000 രൂപയുടെ ആശ്വാസ സമ്മാനവും ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Kerala State Electricity Board ന്‍റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. 
 

Follow Us:
Download App:
  • android
  • ios