Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ മത്സ്യലേലം; ചേര്‍ത്തലയില്‍ നാട്ടുകാരുടെ പ്രതിഷേധം

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തിയാണ് അര്‍ത്തുങ്കലില്‍ മത്സ്യലേലം നടത്തിയത്.  ടോക്കണ്‍ നിയന്ത്രണങ്ങളെല്ലാം പാളിയപ്പോള്‍  ഇന്ന് ഒരേസമയം 200ഓളം പേരാണ് കൂട്ടംകൂടി ലേലത്തിൽ പങ്കെടുത്തത്. 

lock down violation people protest against fish auction in cherthala
Author
Cherthala, First Published Apr 6, 2020, 10:58 PM IST

ചേര്‍ത്തല: ആല്ലപ്പുഴ ചേര്‍ത്തലയില്‍ നിയന്ത്രണങ്ങൾ പാലിക്കാതെ മത്സ്യലേലം നടത്തിയതിൽ പ്രക്ഷോഭവുമായി നാട്ടുകാർ രംഗത്തെത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തിയാണ് അര്‍ത്തുങ്കലില്‍ മത്സ്യലേലം നടത്തിയത്.  ടോക്കണ്‍ നിയന്ത്രണങ്ങളെല്ലാം പാളിയപ്പോള്‍  ഇന്ന് ഒരേസമയം 200ഓളം പേരാണ് കൂട്ടംകൂടി ലേലത്തിൽ പങ്കെടുത്തത്. 

സംഭവ സ്ഥലത്ത് അർത്തുങ്കൽ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധച്ചില്ല. മത്സ്യലേലം നടക്കുന്ന സ്ഥലത്ത് കൂടിയതിനേക്കാളേറെ ആളുകള്‍ പുറത്ത് വാഹനങ്ങളിലും മറ്റുമായും എത്തിയിരുന്നു. ബുധനാഴ്ച മുതലാണ്  വള്ളങ്ങള്‍ കടലിലിറങ്ങി തുടങ്ങിയത്.  

വള്ളങ്ങള്‍ തിരികെ എത്തിയതിനെ തുടർന്ന് സാമൂഹിക അകലം പാലിക്കാതെ മത്സ്യലേലം നടത്തിയതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധമയുര്‍ത്തുകയായിരുന്നു.ലേലത്തിലും പ്രദേശത്തും  നിയന്ത്രണങ്ങളില്ലാതെ ഇത്തരത്തില്‍ ആളുകള്‍കൂടുന്നതു തടയാന്‍ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  
 

Follow Us:
Download App:
  • android
  • ios