Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ രോഗികളുടെ ഡയാലിസിസും മരുന്നും മുടങ്ങില്ല, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

 തുച്ഛമായ പണത്തിന് ചികിത്സാച്ചെലവും കുടുംബവും നോക്കിയിരുന്ന  നിരവധി വൃക്കരോഗികളാണ് ലോക്ക് ഡൌണിൽ കുടുങ്ങിപ്പോയത്. പണമില്ലാത്തതിനാൽ ജീവൻ പിടിച്ചുനിർത്തുന്ന ഡയാലിസിസ് പോലും മുടങ്ങുന്ന അവസ്ഥ.

lockdown it help from collector and mp
Author
Idukki, First Published Apr 9, 2020, 12:23 PM IST

ഇടുക്കി: ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ വൃക്കരോഗികൾക്ക് തുണയായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. ഇടുക്കിയിലെ രോഗികളുടെ ഡയാലിസിസും അവശ്യമരുന്നുകളും മുടങ്ങില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രോഗികൾക്ക് ആശുപത്രിയിൽ പോകാനുള്ള വാഹനസൌകര്യം ഒരുക്കുമെന്ന് എംപി ഡീൻ കുര്യാക്കോസും ഉറപ്പുനൽകി.

 തുച്ഛമായ പണത്തിന് ചികിത്സാച്ചെലവും കുടുംബവും നോക്കിയിരുന്ന  നിരവധി വൃക്കരോഗികളാണ് ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയത്. പണമില്ലാത്തതിനാൽ ജീവൻ പിടിച്ചുനിർത്തുന്ന ഡയാലിസിസ് പോലും മുടങ്ങുന്ന അവസ്ഥ. അവശ്യമരുന്നുകൾക്കും പല ആശുപത്രികളിലും ക്ഷാമമാണ്. ഇവരുടെ പ്രതിസന്ധി സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ ഇടപെട്ടു. എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എംപി ഡീൻ കുര്യാക്കോസും പറഞ്ഞു.

അവശ്യ ഭക്ഷണ സാധനങ്ങൾ രോഗികളുടെ കുടുംബങ്ങളിൽ എത്തിച്ചുനൽകാൻ തദ്ദേശസ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios