Asianet News MalayalamAsianet News Malayalam

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് എ ആർ നഗർ സ്വദേശി അനന്തുവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

man died in a bike accident in malappuram
Author
Malappuram, First Published Jan 20, 2020, 11:51 PM IST

മലപ്പുറം: കൊളപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എ ആർ നഗർ കിളിവായിൽ വേലായുധന്റെ മകൻ അരുൺ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് എ ആർ നഗർ സ്വദേശി അനന്തുവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios