Asianet News MalayalamAsianet News Malayalam

കലാലയങ്ങളില്‍ അക്രമം സ്യഷ്ടിക്കുന്നത് സിപിഎമ്മും ബിജെപിയും: ഉമ്മന്‍ചാണ്ടി

കലാലയങ്ങളില്‍ അക്രമം സ്യഷ്ടിക്കുന്നതില്‍ സിപിഎമ്മിനും ബി.ജെപി.ക്കും ഒരേ പങ്കാണുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറില്‍ കെ.എസ്.യുവിന്റെ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Oommen Chandy Against CPM and BJP
Author
Idukki, First Published Jul 29, 2018, 11:15 AM IST

ഇടുക്കി: കലാലയങ്ങളില്‍ അക്രമം സ്യഷ്ടിക്കുന്നത്  സിപിഎമ്മും ബി.ജെ.പിയുമാണെന്ന് ഉമ്മന്‍ചാണ്ടി. കലാലയങ്ങളിലെ  രാഷ്ട്രീയത്തിന് ആരും എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും സംഘര്‍ഷത്തെയുമാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്. കലാലയങ്ങളില്‍ അക്രമം സ്യഷ്ടിക്കുന്നതില്‍ സിപിഎമ്മിനും ബി.ജെപി.ക്കും ഒരേ പങ്കാണുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറില്‍ കെ.എസ്.യുവിന്റെ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരുവരും നടത്തുന്ന അക്രമങ്ങള്‍ കെ.എസ്.യുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. കോളേജുകളില്‍ അക്രമണം അവസാനിച്ചാല്‍ കെ.എസ്.യു വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അഭിമന്യുവിന്റെ കോലപാതകത്തില്‍ പാഠം പഠിച്ച് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സി.പി.എം തയ്യറാകണം. സംസ്ഥാനത്തെ കലാലയങ്ങളില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാധിത്വം എസ്.എഫ്.ഐയ്ക്കും ബി.ജെ.പിക്കുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംഘനപരമായി കെ.എസ്.യുവിനെ ശക്തമാക്കുന്നത് ഇത്തരം ക്യാമ്പുകള്‍ ആവശ്യമാണ്. ക്യാമ്പുകളിലെ റിപ്പോര്‍ട്ട്, ചര്‍ച്ച, ക്ലാസുകള്‍ എന്നിവ കെ.എസ്.യുവിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം കൂട്ടായ്മയുണ്ടാക്കുന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്.  മൂന്നാര്‍ കെഡിഎച്ച് ക്ലെമ്പില്‍ ഇങ്ക്വിലാമ്പ് എന്ന പേരിലാണ് ക്ലാസ് സങ്കടിപ്പിച്ചത്. 

ടോണി തോമസ് പരിപാടിയില്‍ അധ്യഷനായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, ബെന്നി ബെഹനാന്‍, ഇ.എം .അഗസ്റ്റിന്‍,കെഎസ് യു സംസ്ഥാന പ്രസിഡന്റ് അബിജിത്ത്, ബിഎല്‍ വിശ്വനാഥ്, സുധി, ഇബ്രാഹീംകുട്ടി കല്ലാര്‍, സേനാപതിവേണു, ജോസഫ് വാഴക്കല്‍, ഡീന്‍ കുര്യാക്കോസ്, ജി മുനിയാണ്ടി, ഡി. കുമാര്‍, പീറ്റര്‍, നെല്‍സന്‍, റോയി.കെ പൗലോസ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios