കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിലിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ചൊവ്വാഴ്ച രാവിലെ ഒമ്പതരയേടെയായിരുന്നു സംഭവം. ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽപി സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ ആണ് മറിഞ്ഞത്. ഓട്ടോ ഡ്രൈവറും അധ്യാപികയുമടക്കം എട്ട് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.