ഇടുക്കി: വാഹന യാത്രികരെ ഭീതിയിലാഴ്ത്തി റോഡിന് നടുവിൽ കടുവകൾ. മൂന്നാർ -ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ ചിന്നാറിലാണ് കടുവകൾ റോഡിലിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കോയമ്പത്തൂരിൽ പോയി മടങ്ങി വരികയായിരുന്ന മറയൂർ സ്വദേശി ശക്തിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലാണ് രണ്ട് കടുവകൾ എത്തിയത്.

കാറിന്‍റെ ലൈറ്റ് വെളിച്ചത്തിൽ റോഡിന് നടുവിലൂടെ വാഹനത്തിനടുത്തേയ്ക്ക് വന്ന കടുവയുടെ ദൃശ്യം പകർത്തിയത് ശക്തിയാണ്. ചിന്നാർ വന്യ ജീവ സങ്കേതത്തിന്റെ ഭാഗമായ എസ് വളവിന് താഴ്ഭാഗത്തായാണ് കടുവകൾ എത്തിയത്.

ചിന്നാർ വന്യജീവി സങ്കേത്തിനൊപ്പം ചേർന്ന് കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, തമിഴ്നാടിന്റെ ഭാഗമായ ആനമല ടൈഗർ റിസർവ്വ് എന്നിവടങ്ങളിൽ നിരവധി കടുവയും പുലിയുമുണ്ട്. എന്നാൽ പൂർവ്വമായേ ഇവ റോഡിൽ എത്താറുള്ളത്.

"