Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം നഗരത്തിൽ ഭാഗികമായി ജലവിതരണം മുടങ്ങും

 അരുവിക്കരയിൽ നിന്ന് വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം  വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ  വാൽവിൽ തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണിത്

Water supply will be disrupted in tvm city
Author
Thiruvananthapuram, First Published Feb 18, 2020, 3:26 PM IST

തിരുവനന്തപുരം:  തലസ്ഥാന നഗരത്തിൽ ചിലയിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് മുന്നറിയിപ്പ്. അരുവിക്കരയിൽ നിന്ന് വെള്ളയമ്പലം പ്രദേശത്തേക്ക് കുടിവെള്ളം  വിതരണം ചെയ്യുന്ന പൈപ്പ് ലൈനിലെ  വാൽവിൽ തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണിത്. വാൽവ് അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അതിനായി അരുവിക്കരയിലെ 74 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പ്രവർത്തനം  താൽക്കാലികമായി നിർത്തിവയ്ക്കും.

ഇന്ന് (18.2.2020) വൈകുന്നേരം നാല് മണി മുതൽ  രാത്രി 10 മണി വരെ നഗരത്തിൽ ചിലയിടങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.  

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ :

തിരുമല, പി ടി പി നഗർ,  മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്, കുണ്ടമൺഭാഗം, പുന്നയ്ക്കാമുഗൾ, മുടവന്മുഗൾ  പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ,   ഐരാണിമുട്ടം, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്. ഈ പ്രദേശങ്ങളിൽ നാളെ (19.2,2020) പുലർച്ചയോടെ  ജലവിതരണം പൂർവസ്ഥിതിയിലെത്തും.

Follow Us:
Download App:
  • android
  • ios