കൊല്ലം: അഞ്ചല്‍ അയിലറയില്‍ അടഞ്ഞ് കിടക്കുന്ന ഫാക്ടറിയില്‍ മുന്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി കവിത (35) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഏറെ നാളായി ഫാക്ടറി അടിഞ്ഞ് കിടക്കുകയായിരുന്നു. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്ന വിവരം ബന്ധുക്കളെ അറിയിച്ച ശേഷമായിരുന്നു യുവതിയുടെ ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. ജോലി നഷ്ടപ്പെട്ടതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്യുകയാണെന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.