തിരുവനന്തപുരം: ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടിക്ക് എത്തിയപ്പോൾ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.