Asianet News MalayalamAsianet News Malayalam

'മക്കളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കണം, കടം വീട്ടണം'; കൊവിഡ് കാലത്ത് 20 കോടിയുടെ ഭാഗ്യം മലയാളിക്ക് സ്വന്തം

ഒരു ഓട്ടോ സ്പെയര്‍ പാര്‍ട്സ് കമ്പനിയിൽ ജോലിക്കാരനായ ഇദ്ദേഹം ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്പർ ടിക്കറ്റ് എടുത്തത്. 

Thrissur man wins 20 crores in Abu Dhabi Big Ticket
Author
Abu Dhabi - United Arab Emirates, First Published May 3, 2020, 8:01 PM IST

അബുദാബി: അപ്രതീക്ഷിതമായി കോടീശ്വരനായ സന്തോഷത്തിലാണ് തൃശൂര്‍ ജില്ലക്കാരാനായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരന്‍. ഇന്ന് നറുക്കെടുത്ത 215-ാം സീരീസിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ദിലീപിനെ ഭാ​ഗ്യം തേടിയെത്തിയത്. 76713 എന്ന നമ്പറിലൂടെ ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് ദിലീപിന് സ്വന്തമായത്. 

കഴിഞ്ഞ ഏഴ് വർഷമായി കുടുംബത്തോടൊപ്പം അജ്മാനിലാണ് ദിലീപ് താമസിക്കുന്നത്. ഒരു ഓട്ടോ സ്പെയര്‍ പാര്‍ട്സ് കമ്പനിയിൽ ജോലിക്കാരനായ ഇദ്ദേഹം ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്പർ ടിക്കറ്റ് എടുത്തത്. എല്ലാവരേയും പോലെ ടിക്കറ്റ് എടുത്തപ്പോൾ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല ദിലീപിനും. എന്നാൽ അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് ഈ പ്രവാസിക്കുള്ളത്.

ബിഗ് ടിക്കറ്റ് അധികൃതരാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചുവെന്ന വാർത്ത ദിലീപിനെ വിളിച്ചറിയിച്ചത്. തന്റെ കട ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ തുകയില്‍ ഒരു ഭാഗം വിനിയോഗിക്കുമെന്നാണ് ദിലീപ് പറയുന്നത്. എല്ലാ മാതാപിതാക്കളേയും പേലെ തന്റെ പതിനാറും ഒന്‍പതും വയസ് പ്രായമുള്ള  മക്കളുടെ ഭാവി വിദ്യാഭ്യാസം തന്നെയാണ് ദിലീപിന്റെയും പ്രധാന ലക്ഷ്യം.

Follow Us:
Download App:
  • android
  • ios